പ്രിയങ്കഗാന്ധി ഏപ്രിൽ ഒന്നിനും രണ്ടിനും കേരളത്തിൽ

Monday 30 March 2026 12:08 AM IST

തിരുവനന്തപുരം: യു.ഡി.എഫിന്റെ പ്രചരണ പ്രവർത്തനങ്ങൾ കൊഴുപ്പിക്കാൻ പ്രിയങ്കഗാന്ധി എം.പി ഏപ്രിൽ ഒന്നിന് വൈകിട്ട് തലസ്ഥാനത്തെത്തും. നിലവിൽ തയ്യാറാക്കിയിട്ടുള്ള പരിപാടികൾ അനുസരിച്ച് രണ്ടിന് രാവിലെ 10 മണിക്ക് ചിറയിൻകീഴ് മണ്ഡലത്തിൽ റോഡ് ഷോയിൽ പങ്കെടുക്കും. 11 ന് കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കും. ഉച്ചയ്ക്ക് ശേഷം പാലക്കാട്ടേക്ക് പോകും. പ്രിയങ്കയ്ക്ക് പിന്നാലെ പ്രമുഖ നേതാക്കളായ സച്ചിൻപൈലറ്റും ഡി.കെ.ശിവകുമാറും തലസ്ഥാനത്ത് പ്രചരണത്തിനെത്തുന്നുണ്ട്.