രാഹുൽ ഇന്ന് പത്തനംതിട്ടയിൽ

Monday 30 March 2026 12:13 AM IST

പത്തനംതിട്ട : രാഹുൽ ഗാന്ധി നയി​ക്കുന്ന തി​രഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് അടൂരിൽ തുടക്കമാകും. ഹെലികോപ്ടർ മാർഗം അടൂർ പൊലീസ് ക്യാമ്പ് മൈതാനത്ത് എത്തുന്ന രാഹുൽ ഉച്ചയ്ക്ക് 12.15ന് കെ.എസ്.ആർ.ടി.സി കോർണറിൽ അടൂരി​ലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.വി.ശാന്തകുമാറിന്റെ പ്രചരണാർത്ഥം പൊതുസമ്മേളനത്തിൽ സംസാരിക്കും.

തുടർന്ന് റോഡുമാർഗം പത്തനംതിട്ടയിലെത്തുന്ന രാഹുൽ , ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡി​ൽ പൊതുയോഗത്തിൽ സംസാരിക്കും. ആറൻന്മുള, റാന്നി, കോന്നി, തിരുവല്ല മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനാണ് പത്തനംതിട്ടയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നത്. തുടർന്ന് പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നിന്ന് ഹെലികോപ്ടറിൽ കോട്ടയത്തേക്ക് പോകും.