നിർമ്മാ​ണ തൊഴി​ലാ​ളി​കൾ രംഗത്തിറങ്ങും

Monday 30 March 2026 12:20 AM IST
പി.​സി. വിഷ്ണു​നാഥ് എം.​എൽ.എ യുടെ വിജയ​ത്തി​നായി ജില്ല​യിലെ നിർമ്മാ​ണ തൊഴി​ലാ​ളി​കൾ ഒറ്റ​കെ​ട്ടായി പ്രവർത്തി​യ്ക്കാൻ തീരു​മാ​നി​ച്ചു

കൊല്ലം: പി.​സി. വിഷ്ണു​നാഥ് എം.​എൽ.എയുടെയും മറ്റ് യു.​ഡി.​എ​ഫ് സ്ഥാനാർത്ഥി​കളുടേയും വിജയ​ത്തി​നായി ജില്ല​യിലെ നിർമ്മാ​ണ തൊഴി​ലാ​ളി​കൾ ഒറ്റ​ക്കെ​ട്ടായി പ്രവർത്തിക്കും. നിർമ്മാണ തൊഴി​ലാ​ളി​ ഫെഡ​റേ​ഷന്റെ സംസ്ഥാന പ്രസി​ഡന്റ് കൂടി​യായ പി.​സി. വിഷ്ണു​നാഥിന് യൂണി​യൻ സംസ്ഥാന കമ്മി​റ്റി​യുടെ നേതൃ​ത്വ​ത്തിൽ സ്വീക​രണം നൽകി. തൊഴി​ലാ​ളി​ക​ളുടെ സംഭാ​വ​ന​യായി, കെട്ടി​വയ്ക്കാൻ ഒരു ലക്ഷം രൂപ കൈമാറി. 17 മാസ​മായി മുടങ്ങിക്കിട​ക്കുന്ന പെൻഷനും മറ്റു ആനു​കൂ​ല്യ​ങ്ങളും യു.​ഡി.​എ​ഫ്. സർക്കാർ അധി​കാ​ര​ത്തിൽ വന്നാൽ ഉടൻ തീർത്തു നൽകുമെന്നും ക്ഷേമ​ബോർഡിനെ സംര​ക്ഷി​ക്കുമെന്നും എം.​എൽ.​എ. പറ​ഞ്ഞു. ഫെഡ​റേ​ഷൻ സംസ്ഥാന നേതാ​ക്ക​ളായ അഡ്വ. സുനിൽ ജോസ്, അഡ്വ. ​സേ​വ്യർ, ജോൺ പഴ​യ​രി, ചവറ ഹരീ​ഷ് കുമാർ, വട്ട​പ്പാ​റ ​അ​നിൽ, മാതൂർ രാജൻപി​ള്ള, കുരീപ്പുഴ യഹി​യ, കല​യ​പുരം ശിവൻ പി​ള്ള, ഷിജു നല്ലി​ല, അജ​യൻ കല​യ്‌ക്കോ​ട്, ഷെരീഫ് കുണ്ട​റ, ചവറ രാധാ​ കൃ​ഷ്ണൻ പിള്ള, തുട​ങ്ങി​യ​വർ സംസാ​രി​ച്ചു.