ഏവിയേഷനിൽ എം.ബി.എ

Monday 30 March 2026 12:39 AM IST

ഉത്തർപ്രദേശ് അമേഠിയിലെ രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയിൽ ഏവിയേഷനുമായി ബന്ധപ്പെട്ട് എം.ബി.എ ചെയ്യാം. 2026-27 അദ്ധ്യയന വർഷ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. രണ്ടു വർഷമാണ് കാലാവധി. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 31. വെബ്സൈറ്റ്: www.rgnau.ac.in

പ്രോഗ്രാമുകൾ

............................

* എം.ബി.എ (ഏവിയേഷൻ മാനേജ്മെന്റ്): 60 സീറ്റിൽ പ്രവേശനം.

* എം.ബി.എ (ഏവിയേഷൻ ലോജിസ്റ്രിക്സ് മാനേജ്മെന്റ്): 60 സീറ്റിൽ പ്രവേശനം.

* എം.ബി.എ (ഏവിയേഷൻ ഫിനാൻസ്): 30 സീറ്റിൽ പ്രവേശനം.

യോഗ്യത: 50 ശതമാനം മാർക്കോടെ സർവകലാശാലാ ബിരുദം. ഭിന്നശേഷി, എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി. അക്കാഡമിക മികവിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്ത് ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്ലസ് ടു, ബിരുദം, CAT/ XAT/ CUET PG തുടങ്ങിയ പരീക്ഷാ സ്കോറുകളാണ് അക്കാഡമിക മികവിനായി പരിഗണിക്കുന്നത്. ഏപ്രിൽ 20- 22 തീയതികളിലാണ് ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും.

2. സഹകരണ മേഖലയിലെ ജോലിക്ക് ജെ.ഡി.സി കോഴ്സ്

സഹകരണ മേഖലയിലും സഹകരണ ബാങ്കുകളിലും ജോലി സാദ്ധ്യത ഉയർത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിന് ഏപ്രിൽ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. സംസ്ഥാന സഹകരണ യൂണിയനാണ് കോഴ്സ് നടത്തുന്നത്. 10 മാസമാണ് കാലാവധി. വെബ്സൈറ്റ്: https;//scu.kerala.gov.in.

പത്താം ക്ലാസ് ജയമാണ് അടിസ്ഥാന യോഗ്യത. ഉയർന്ന പ്രായ പരിധി 40.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും യൂണിയന്റെ മേൽനോട്ടത്തിൽ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. 50 ശതമാനം സീറ്റ് വിദ്യാർത്ഥികൾക്കും 35 ശതമാനം സീറ്റ് സഹകരണ സംഘം ജിവനക്കാർക്കും 15 ശതമാനം സീറ്റ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കുമാണ്.

സംസഥാന സഹകരണ വകുപ്പ്, കേരള ബാങ്ക്, സംസ്ഥാന ഗ്രാമ വികസന ബാങ്ക്, കൺസ്യൂമർ ഫെഡ്, മിൽമ തുടങ്ങിയ സ്ഥാപനങ്ങളിലെ ഓഡിറ്റർ, കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പോലുള്ള ജോലികളുടെ അടിസ്ഥാന യോഗ്യതയാണ് ജെ.ഡി.സി.

എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷാ​ ​പ​രി​ശീ​ല​നം​ ​ഇ​ന്ന് ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​വി​വി​ധ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ത​യ്യാ​റെ​ടു​ക്കു​ന്ന​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​കൈ​റ്റ് ​ന​ട​ത്തു​ന്ന​ ​മോ​ക്ക് ​ടെ​സ്റ്റു​ക​ൾ​ ​ഇ​ന്ന് ​തു​ട​ങ്ങും.​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​(​മാ​ർ​ച്ച് 30​),​കീം​ ​(​ഏ​പ്രി​ൽ​ 8​),​നീ​റ്റ് ​(​ഏ​പ്രി​ൽ​ 24​),​സി.​യു.​ഇ.​ടി​ ​(​മേ​യ് 1​)​ ​എ​ന്നീ​ ​രീ​തി​യി​ലാ​ണ് ​ടെ​സ്റ്റു​ക​ൾ​ .​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ലോ​ഗി​ൻ​ ​വി​വ​ര​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​e​n​t​r​a​n​c​e.​k​i​t​e.​k​e​r​a​l​a.​g​o​v.​i​n​ലൂ​ടെ​ ​ഈ​ ​സേ​വ​നം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.​ ​ലോ​ഗി​ൻ​ ​ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​ ​കു​ട്ടി​ക​ൾ​ ​സ്‌​കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ലി​നെ​യോ​ ​നോ​ഡ​ൽ​ ​ടീ​ച്ച​റെ​യോ​ ​ബ​ന്ധ​പ്പെ​ട​ണം.