കല്ലുവാതുക്കലിൽ ആവേശമായി ബി.ബി.ഗോപകുമാർ
Monday 30 March 2026 12:55 AM IST
ചാത്തന്നൂർ: കല്ലുവാതുക്കലിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ചാത്തന്നൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വൻ ജനക്കൂട്ടമായിരുന്നു. ഇരുപത്തിയഞ്ചോളം കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രി ഏറെ വൈകിയാണ് പര്യടനം അവസാനിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. സുദീപ, വൈസ് പ്രസിഡന്റ് എസ്. സത്യശീലൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രോഹിണി, ജസ്റ്റിൻജോൺ, ജനാർദ്ദനൻ, ഐശ്വര്യ എന്നിവർ നേതൃത്വം നൽകി. ബി.ജെ.പി സംസ്ഥാന സമിതി അംഗം രാജേന്ദ്രൻ മാസ്റ്റർ, എസ്.വി. അനിത്ത്കുമാർ, അഡ്വ. അനീഷ്, ചാത്തന്നൂർ സുരേഷ്, പൂവത്തൂർ വിക്രമൻ, വിഷ്ണു വർക്കല എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.