ജന്മനാടിന്റെ സ്നേഹം ഏറ്റുവാങ്ങി സജികുമാർ

Monday 30 March 2026 12:57 AM IST
കുണ്ടറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ്.എൽ സജികുമാറിന്റെ പെരിനാട് പഞ്ചായത്തിലെ സ്വീകരണം

കൊല്ലം: കുണ്ടറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ്.എൽ സജികുമാറിന്റെ പെരിനാട് പഞ്ചായത്തിലെ സ്വീകരണ പരിപാടികൾക്ക് തുടക്കമായി. ഇന്നലെ രാവിലെ 8 ന് ചന്ദനത്തോപ്പിൽ നിന്നാരംഭിച്ച പര്യടനം പെരിനാട് ഗ്രാമ പഞ്ചായത്തിലെ മുപ്പതോളം കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രി ഒമ്പതോടെ പ്ലാമുക്കിൽ സമാപിച്ചു. ഇന്ന് പേരയം, കുണ്ടറ ഗ്രാമപഞ്ചായത്തുകളിലാണ് സ്വീകരണം. രാവിലെ കുണ്ടറ പഞ്ചായത്തിലും ഉച്ചയ്ക്ക് ശേഷം പേരയം പഞ്ചായത്തിലുമാണ് പര്യടനം. നാല്പതോളം കേന്ദ്രങ്ങളിൽ നാളെ സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടി നടക്കും.