തിരക്കേറിയ സമയത്ത് ട്രെയിനില്ല: വേണം സർവീസുകളുടെ പുനഃക്രമീകരണം

Monday 30 March 2026 3:02 AM IST

പൊ​ന്നാ​നി​ ​:​ ​തി​ര​ക്കു​ള്ള​ ​സ​മ​യ​ങ്ങ​ളി​ൽ​ ​മ​തി​യാ​യ​ ​സ​ർ​വീ​സു​ക​ളു​ടെ​ ​അ​ഭാ​വം​ ​കു​റ്റി​പ്പു​റം​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്നു​ള്ള​ ​യാ​ത്ര​ക്കാ​രെ​ ​വ​ല​യ്ക്കു​ന്നു.​ ​തിരക്കുള്ള സമയങ്ങളിൽ ​ ​ട്രെ​യി​നു​ക​ളി​ൽ​ ​ക​യ​റാ​ൻ​പോ​ലും​ ​ക​ഴി​യാ​ത്ത​ ​വി​ധ​ത്തി​ലാണ് തിരക്ക് . രാ​വി​ലെ​ ​നേ​ര​ങ്ങ​ളി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​വി​വി​ധ​ ​ജോ​ലി​ക​ൾ​ക്കാ​യി​ ​പോ​കു​ന്ന​വ​രു​മാ​ണ് ​വ​ലി​യ​ ​പ്ര​തി​സ​ന്ധി​ ​നേ​രി​ടു​ന്ന​ത്.നി​ര​വ​ധി​ ​എ​ക്സ്പ്ര​സ് ​ട്രെ​യി​നു​ക​ൾ​ക്ക് ​സ്റ്റോ​പ്പ് ​അ​നു​വ​ദി​ക്കാ​ത്ത​തും​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​കാ​ര​ണ​മാ​ണ്. കു​റ്റി​പ്പു​റം​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്നും​ ​കൃ​ത്യ​മാ​യ​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​ആ​വ​ശ്യ​ത്തി​ന് ​ട്രെ​യി​നി​ല്ലാ​ത്ത​ ​അ​വ​സ്ഥ​യാ​ണ്.വ​ളാ​ഞ്ചേ​രി,​ ​പൊ​ന്നാ​നി,​ ​എ​ട​പ്പാ​ൾ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​കോ​ഴി​ക്കോ​ട് ​ഭാ​ഗ​ത്തേ​ക്ക് ​പ​ഠ​ന​ത്തി​നും​ ​ജോ​ലി​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി​ ​ഒ​ട്ടേ​റെ​ ​പേ​രാ​ണ് ​ട്രെ​യി​ൻ​ ​സ​ർ​വീ​സി​നെ​ ​ആ​ശ്ര​യി​ക്കു​ന്ന​ത്.​ ​രാ​വി​ലെ​ 8​:10​ന്റെ​ ​തൃ​ശൂ​ർ​ ​ക​ണ്ണൂ​ർ​ ​പാ​സ​ഞ്ച​റും​ 8​:45​ന്റെ​ ​എ​റ​ണാ​കു​ളം​ ​ക​ണ്ണൂ​ർ​ ​ഇ​ന്റ​ർ​സി​റ്റി​യും​ ​ക​ഴി​ഞ്ഞാ​ൽ​ ​പി​ന്നീ​ട് ​രാ​വി​ലെ​ 11​:20​ന്റെ​ ​ഏ​റ​നാ​ട് ​എ​ക്സ്‌​പ്ര​സും​ ​ഒ​പ്പം​ 11​:30​ന്റെ​ ​മം​ഗ​ലാ​പു​രം​ ​കോ​യ​മ്പ​ത്തൂ​ർ​ ​ലോ​ക്ക​ൽ​ ​ട്രെ​യി​നു​മാ​ണു​ള്ള​ത്.​ 10​ ​മി​നി​റ്റ് ​ഇ​ട​വേ​ള​യി​ലു​ള്ള​ ​ഈ​ ​ട്രെ​യി​നു​ക​ൾ​കൊ​ണ്ട് ​വ​ലി​യ​ ​ഉ​പ​യോ​ഗ​മി​ല്ലെ​ന്ന് ​യാ​ത്ര​ക്കാ​ർ​ ​ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. തി​ര​ക്കേ​റി​യ​ ​വൈ​കു​ന്നേ​ങ്ങ​ളി​ൽ​ ​ഷൊ​ർ​ണൂ​രി​ൽ​ ​നി​ന്നും​ ​ക​ണ്ണൂ​ർ​ ​ഭാ​ഗ​ത്തേ​ക്ക് ​പു​തി​യ​ ​ട്രെ​യി​ൻ​ ​അ​നു​വ​ദി​ച്ച​ത് ​പ്ര​യോ​ജ​ന​പ്ര​ദ​മാ​ണെ​ങ്കി​ലും​ ​ചൊ​വ്വാ​ഴ്ച​ ​മു​ത​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​വ​രേ​യേ​ ​സ​ർ​വീ​സു​ന്നു​ള്ളൂ.​ഇ​ത് ​എ​ല്ലാ​ ​ദി​വ​സ​വും​ ​വേ​ണ​മെ​ന്നാ​ണ് ​യാ​ത്ര​ക്കാ​രു​ടെ​ ​ആ​വ​ശ്യം. വൈ​കി​ട്ട് ​കു​റ്റി​പ്പു​റ​ത്ത് ​നി​ന്നു​ള്ള​ ​ക​ണ്ണൂ​ർ​ ​എ​ക്സ്പ്ര​സി​ൽ​ ​വ​ലി​യ​ ​തി​ര​ക്കാ​ണ് .​ ​ശേ​ഷം രാ​ത്രി​ ​എ​ട്ട് ​ക​ഴി​ഞ്ഞേ​ ​കോ​ഴി​ക്കോ​ട്ടേ​ക്ക് ​ട്രെ​യി​നു​ള്ളൂ.​ ​ആ​ല​പ്പു​ഴ​ ​നി​ന്നും​ ​ക​ണ്ണൂ​രി​ലേ​ക്ക് ​പോ​കു​ന്ന​ ​ഈ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ട്രെ​യി​നി​ൽ​ ​എ​ന്നും​ ​വ​ലി​യ​ ​തി​ര​ക്കാ​ണ്.​ ​റി​സ​ർ​വേ​ഷ​ൻ​ ​കോ​ച്ചി​ൽ​ ​പോ​ലും​ ​കാ​ലു​കു​ത്താ​ൻ​ ​ഇ​ട​മി​ല്ല.​ ​വൈ​കി​ട്ട് ​മു​ൻ​പ് ​ഷൊ​ർ​ണൂ​രി​ൽ​ ​നി​ന്നും​ ​കോ​ഴി​ക്കോ​ട്ടേ​ക്ക് ​സ​ർ​വീ​സ് ​ന​ട​ത്തി​യി​രു​ന്ന​ ​പാ​സ്സ​ഞ്ച​ർ​ ​ട്രെ​യി​ൻ​ ​ഇ​പ്പോ​ൾ​ ​രാ​ത്രി​ 9​:28​നാ​ണ് ​ഷൊ​ർ​ണൂ​രി​ൽ​ ​നി​ന്നും​ ​യാ​ത്ര​ ​തു​ട​ങ്ങു​ന്ന​ത്.​ ​രാ​ത്രി​ 11​:30​ന് ​ശേ​ഷം​ ​കോ​ഴി​ക്കോ​ടെ​ത്തും.​ ​ഈ​ ​ട്രെ​യി​നിൽ​ ​തി​ര​ക്കു​ണ്ടാ​വാ​റി​ല്ല.​ ​ഇ​ത് ഷൊ​ർ​ണ്ണൂ​രി​ൽ​ ​നി​ന്ന് ​വൈ​കി​ട്ട് ​ആ​റി​ന് ​സ​ർ​വീ​സ് ​തു​ട​ങ്ങി​യാ​ൽ​ ​വൈകിട്ടത്തെ തിരക്ക് പരിഹരിക്കാനാവും.

വേണം പരിഹാരം

കു​റ്റി​പ്പു​റ​ത്ത് ​നി​ന്നും​ ​തൃ​ശൂ​രി​ലേ​ക്കു​ള്ള​ ​ട്രെ​യി​ൻ​ ​സ​ർ​വീ​സി​ന്റെ​ ​അ​വ​സ്ഥ​യും​ ​സ​മാ​ന​മാ​ണ്.​

​ഉ​ച്ച​യ്ക്ക് 12​ന് ​ശേ​ഷ​മു​ള്ള​ ​ഏ​റ​നാ​ട് ​എ​ക്സ്‌​പ്ര​സ് കഴി​ഞ്ഞാ​ൽ​ ​പി​ന്നീ​ട് ​വൈ​കി​ട്ട് ​അ​ഞ്ചി​നേ ട്രെ​യി​നു​ള്ളൂ. ക​ണ്ണൂ​ർ​ ​എ​റ​ണാ​കു​ളം​ ​ഇ​ന്റ​ർ​സി​റ്റി.​ ​

ഇന്റർസിറ്റിയിൽ ​വ​ലി​യ​ ​തി​ര​ക്കു​മാ​ണ്. പി​ന്നീ​ട് ​രാ​ത്രി​ 7​:30​ക​ഴി​ഞ്ഞ് ​മം​ഗ​ലാ​പു​ര​ത്ത് ​നി​ന്നു​ള്ള​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​യി​ലാ​ണു​ള്ള​ത്.​ ​ഇ​തി​ൽ​ ​കു​റ​ഞ്ഞ​ ​ജ​ന​റ​ൽ​ ​ക​മ്പാ​ർ​ട്ട്‌​മെ​ന്റു​ക​ളേ​യു​ള്ളൂ.

തി​ര​ക്കു​ള്ള​ ​സ​മ​യ​ത്ത് ​സ​ർ​വീ​സ് ​ന​ട​ത്തും​വി​ധംസ​ർ​വീ​സ് ​ക്ര​മീ​ക​രി​ക്കു​ക​യും ​കൂ​ടു​ത​ൽ​ ​ട്രെ​യി​നു​ക​ൾ​ക്ക് ​സ്റ്റോ​പ്പ​നു​വ​ദി​ക്കു​ക​യും ചെ​യ്താ​ൽ​ ​തി​ര​ക്കി​ന് ​ഒ​രു​ ​പ​രി​ധി​ ​വ​രെ പ​രി​ഹാ​രം​ ​കാ​ണാ​നാ​കു​ം