യു.ഡി.എഫിന്റേത്‌ ഗീബൽസിനെ കടത്തിവെട്ടുന്ന നുണ രീതി: മുഖ്യമന്ത്രി

Monday 30 March 2026 3:09 AM IST

മ​ല​പ്പു​റം​:​ ​നു​ണ​ ​സ​ത്യ​മാ​ണെ​ന്ന് ​തോ​ന്നു​ന്ന​ ​രീ​തി​യി​ൽ​ ​ആ​വ​ർ​ത്തി​ച്ച് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ഗീ​ബ​ൽ​സി​നെ​ ​ക​ട​ത്തി​വെ​ട്ടു​ന്ന​ ​രീ​തി​യാ​ണ് ​യു.​ഡി.​എ​ഫ് ​സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​തി​രൂ​ർ,​ ​പൊ​ന്നാ​നി,​ ​എ​ട​പ്പാ​ൾ,​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​മ​ണ്ഡ​ലം​ ​എ​ൽ.​ഡി.​എ​ഫ് ​റാ​ലി​ക​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​മു​ഖ്യ​മ​ന്ത്രി.​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​തൊ​ട്ടു​മു​മ്പു​ള്ള​ ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​സാ​ധാ​ര​ണ​ ​പ്ര​തി​പ​ക്ഷം​ ​ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രെ​ ​ക​ടു​ത്ത​ ​വി​മ​ർ​ശ​നം​ ​ഉ​ന്ന​യി​ക്കു​മെ​ങ്കി​ലും​ ​അ​തു​ണ്ടാ​യി​ല്ല.​ ​നാ​ട്ടി​ൽ​ ​നു​ണ​ ​അ​വ​ത​രി​പ്പി​ക്കും​ ​പോ​ലെ​ ​അ​സം​ബ്ലി​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ചാ​ൽ​ ​വ​സ്തു​ത​ക​ൾ​ ​അ​ങ്ങോ​ട്ട് ​പ​റ​ഞ്ഞെ​ന്ന് ​വ​രും. എ.​കെ.​ജി​ ​പാ​ല​ക്കാ​ട് ​മ​ത്സ​രി​ക്കു​മ്പോ​ൾ​ ​കോ​ൺ​ഗ്ര​സ് ​പാ​ല​ക്കാ​ട് ​ആ​ർ.​എ​സ്.​എ​സ് ​ജി​ല്ലാ​ ​കാ​ര്യ​വാ​ഹ​കി​നെ​യാ​ണ് ​നി​റു​ത്തി​യ​ത്.​ ​പ​ര​സ്യ​മാ​യി​ ​ബി.​ജെ.​പി​യു​മാ​യുള്ള ​കൂ​ട്ടു​കെ​ട്ടാ​യി​രു​ന്നു​ ​ഇ​ത്.​ ​കോ​ലീ​ബീ​ ​സ​ഖ്യ​വും​ ​നാം​ ​കേ​ട്ടു.​ ​വ​ട​ക​ര​യും​ ​ബേ​പ്പൂ​രും​ ​ബി.​ജെ.​പി​യെ​ ​യു.​ഡി.​എ​ഫും​ ​മ​റ്റി​ട​ങ്ങ​ളി​ൽ​ ​തി​രി​ച്ചും​ ​സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു​ ​ധാ​ര​ണ.​ ​ധാ​ര​ണ​ ​നാ​ട​റി​ഞ്ഞ​പ്പോ​ൾ​ ​എ​ൽ.​ഡി​എ​ഫ് ​മി​ക​ച്ച​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​വി​ജ​യി​ച്ചു.​ 2016​ൽ​ ​ബി.​ജെ.​പി​ ​നേ​മ​ത്ത് ​അ​ക്കൗ​ണ്ട് ​തു​റ​ന്ന​പ്പോ​ൾ​ ​കോ​ൺ​ഗ്ര​സ് ​വോ​ട്ട് ​കാ​ണാ​നി​ല്ല.​ ​തൊ​ട്ട​പ്പു​റ​ത്തെ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​ക്ക് ​ജ​യി​ക്കാ​ൻ​ ​ബി.​ജെ.​പി​ ​വോ​ട്ട് ​വേ​ണം.​ ​ആ​ ​ധാ​ര​ണ​യും​ ​ന​ട​ന്നു.​ ​തൃ​ശൂ​രി​ൽ​ ​സു​രേ​ഷ് ​ഗോ​പി​ ​ജ​യി​ച്ച​ത് ​അ​വി​ടു​ത്തെ​ ​കോ​ൺ​ഗ്ര​സ് ​വോ​ട്ടി​ൽ​ ​ന​ല്ലൊ​രു​ ​ഭാ​ഗം​ ​ബി.​ജെ.​പി​ക്ക് ​ല​ഭി​ച്ച​ത് ​കൊ​ണ്ടാ​ണ്.​ ​ബാ​ബ​റി​ ​മ​സ്ജി​ദ് ​സം​ഘ​പ​രി​വാ​റാ​ണ് ​ത​ക​ർ​ത്ത​തെ​ങ്കി​ലും​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​അ​ന്ന​ത്തെ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രും​ ​ഇ​തി​നെ​ ​പി​ന്താ​ങ്ങി.​ ​സം​ഘ​പ​രിവാാ​റി​നോ​ട് ​മൃ​ദു​സ​മീ​പ​നം​ ​കോ​ൺ​ഗ്ര​സി​നു​ണ്ടാ​യി​രു​ന്നു​ ​എ​ന്നാ​ണ് ​രാ​ജ്യ​ത്തി​ന്റെ​ ​അ​നു​ഭ​വം.-മുഖ്യമന്ത്രി പറഞ്ഞു.

വികസന വഴിയിൽ

ദേ​ശീ​യ​ ​പാ​താ​ ​വി​ക​സ​നം,​ ​തു​റ​മു​ഖ​ ​വി​ക​സ​നം,​ ​ഗ​താ​ഗ​ത​ ​സൗ​ക​ര്യ​ ​വി​പു​ലീ​ക​ര​ണം,​ ​വ്യാ​വ​സാ​യി​ക​-​ഐ.​ടി​ ​വ​ള​ർ​ച്ച,​ ​ഡി​ജി​റ്റ​ൽ​ ​സേ​വ​ന​ങ്ങ​ളു​ടെ​ ​വ്യാ​പ​നം​ ​എ​ന്നി​വ​യി​ലൂ​ടെ​ ​കേ​ര​ളം​ ​പു​തി​യ​ ​സാ​മ്പ​ത്തി​ക​ ​ഘ​ട്ട​ത്തി​ലേ​ക്ക് ​ക​ട​ന്നി​രി​ക്കു​ന്നു.​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ,​ ​പൊ​തു​ജ​നാ​രോ​ഗ്യം,​ ​സാ​മൂ​ഹ്യ​ ​സു​ര​ക്ഷാ​ ​പ​ദ്ധ​തി​ക​ൾ​ ​ശ​ക്തി​പ്പെ​ട്ടി​രി​ക്കു​ന്നു.​ ​ലോ​കോ​ത്ത​ര​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​സ്വ​ന്തം​ ​നാ​ട്ടി​ൽ​ ​സൃ​ഷ്ടി​ക്കു​ന്ന​ ​ഘ​ട്ട​ത്തി​ലേ​ക്കാ​ണ് ​നാം​ ​ക​ട​ക്കു​ന്ന​ത്.​ ​പ്ര​വാ​സി​ക​ളെ​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​പി​ന്തു​ണ​ച്ചു.​ ​പ്ര​വാ​സി​ ​വി​രു​ദ്ധ​ ​നി​ല​പാ​ടു​ക​ളാ​ണ് ​യു.​ഡി.​എ​ഫ് ​സ്വീ​ക​രി​ച്ച​ത്.​ ​ കേ​ര​ള​ത്തെ​ ​നി​ക്ഷേ​പ​ ​സൗ​ഹൃ​ദ​ ​സം​സ്ഥാ​ന​മാ​ക്കി.​ ​ശാ​ന്തി​യും​ ​സ​മാ​ധാ​ന​വും​ ​ജീ​വി​ത​ ​ഭ​ദ്ര​ത​യു​മു​ള്ള​ ​ആ​രും​ ​ജീ​വി​ക്കാ​ൻ​ ​കൊ​തി​ക്കു​ന്ന​ ​ഇ​ട​മാ​യി​ ​കേ​ര​ളം​ ​മാ​റി​.

തകരട്ടെ എന്ന ചിന്തയിൽ

കേ​ര​ളം​ ​ത​ക​ര​ട്ടെ​ ​എ​ന്ന​ ​ചി​ന്ത​യാ​ണ് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നു​ള്ള​തെന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. ​കേ​ര​ളം​ ​പ്ര​കൃ​തി​ ​ദു​ര​ന്ത​ങ്ങ​ൾ​ ​നേ​രി​ട്ട​പ്പോ​ഴും​ ​കേ​ന്ദ്രം​ ​സ​ഹാ​യി​ച്ചി​ല്ല.​ ​കേ​ര​ളം​ ​ത​ള​രു​ന്നു​വെ​ന്ന് ​ക​ണ്ട് ​ചി​ല​ ​രാ​ഷ്ട്ര​ങ്ങ​ൾ​ ​സ​ഹാ​യി​ക്കാ​ൻ​ ​വ​ന്നെ​ങ്കി​ലും​ ​കേ​ന്ദ്രം​ ​നി​രാ​ക​രി​ച്ചു.​ ​സം​സ്ഥാ​ന​ത്തി​ന് ​അ​ർ​ഹ​മാ​യ​ ​വി​ഹി​തം​ ​കേ​ന്ദ്രം​ ​ന​ൽ​കേ​ണ്ട​ത് ​ഭ​ര​ണ​ഘ​ട​നാ​ ​ബാ​ദ്ധ്യ​ത​യാ​യി​ട്ടും​ ​ന​ൽ​കി​യി​ല്ല.​ ​സം​സ്ഥാ​ന​ത്തി​ന് ​അ​ർ​ഹ​ത​പ്പെ​ട്ട​ ​സാ​മ്പ​ത്തി​ക​ ​വി​ഹി​തം​ ​നി​ഷേ​ധി​ച്ച് ​കേ​ര​ള​ത്തെ​ ​ശ്വാ​സം​ ​മു​ട്ടി​ക്കാ​നാ​ണ് ​കേ​ന്ദ്ര​ ​നീ​ക്കം.​ ​വാ​യ്പാ​ ​പ​രി​ധി​ ​വെ​ട്ടി​ക്കു​റ​ച്ചു. രാ​ജ്യ​ത്തെ​ ​ജ​ന​സം​ഖ്യ​യു​ടെ​ 2.5​ ​ശ​ത​മാ​നം​ ​കേ​ര​ള​ത്തി​ലു​ണ്ടാ​യി​ട്ടും​ ​വെ​റും​ 1.9​ ​ശ​ത​മാ​നം​ ​നി​കു​തി​ ​വി​ഹി​തം​ ​മാ​ത്ര​മാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​ജാ​തി​ഭേ​ദ​മോ​ ​മ​ത​വി​ദ്വേ​ഷ​മോ​ ​ഇ​ല്ലാ​ത്ത​ ​കേ​ര​ള​ത്തി​ന്റെ​ ​മ​ണ്ണ് ​ആ​ർ.​എ​സ്.​എ​സി​നെ​ ​സ്വീ​ക​രി​ക്കു​ന്നി​ല്ല​ ​എ​ന്ന​തി​ലു​ള്ള​ ​വി​രോ​ധ​മാ​ണ് ​ഇ​തി​ന് ​കാ​ര​ണ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു. ന​മ്മു​ടെ​ ​നാ​ടി​നെ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​അ​വ​ഗ​ണി​ക്കു​മ്പോ​ൾ​ ​കോ​ൺ​ഗ്ര​സും​ ​യു.​ഡി.​എ​ഫും​ ​മി​ണ്ടി​യി​ല്ല.​ ​ബി.​ജെ.​പി​ക്ക് ​വി​ഷ​മ​മു​ണ്ടാ​ക​രു​തെ​ന്ന​ ​നി​ർ​ബ​ന്ധം​ ​ഇ​വ​ർ​ക്കു​ണ്ട്.​ ​എ​ൽ.​ഡി.​എ​ഫി​നോ​ടു​ള്ള​ ​വി​രോ​ധം​ ​കാ​ര​ണം​ ​നാ​ട് ​ത​ക​ര​ട്ടെ​ ​എ​ന്ന​ ​നി​ല​പാ​ടാ​ണ് ​കോ​ൺ​ഗ്ര​സി​ന്റെ​യും​ ​യു.​ഡി.​എ​ഫി​ന്റെ​യും​ ​ഭാഗത്തു​നി​ന്നു​ണ്ടാ​യ​ത്.​ ​എ​ന്നാ​ൽ,​ ​കേ​ര​ളം​ ​മി​ക​ച്ച​ ​അ​തി​ജീ​വ​നം​ ​കാ​ഴ്ച്ച​വെ​ച്ചു.

മുഖ്യമന്ത്രി