ആർ. ശങ്കർ ഫോറം യു.ഡി.എഫിനൊപ്പം
Tuesday 31 March 2026 12:47 AM IST
കൊച്ചി: ആർ. ശങ്കർ ഫോറം സംസ്ഥാന കമ്മിറ്റി നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ. ഉമ്മൻചാണ്ടി സർക്കാർ രൂപീകരിച്ച പിന്നാക്ക സമുദായ വികസന വകുപ്പിനെ മതിയായ ഫണ്ട് അനുവദിക്കാതെ ഇടത് സർക്കാർ നോക്കുകുത്തിയാക്കി. സംവരണം പാലിക്കാതെ ലക്ഷക്കണക്കിന് താത്കാലിക നിയമനങ്ങൾ നടത്തിയ എൽ.ഡി.എഫ് ദുർഭരണത്തിനെതിരെ പ്രചാരണം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.ആർ. രഞ്ജു അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എ.വി. സജീവ്, ഡോ. സജിത് വിജയരാഘവൻ, ജിതേഷ് ബൽറാം, കെ.കെ. ഷാജകുമാരൻ, സുരേഷ് കെ. കരുൺ, സുജിത്ത് പുതുപ്പള്ളി, സന്തോഷ് പണിക്കർ, എം.കെ. രമേശ്, സി.സി. സോമസുന്ദരൻ എന്നിവർ പ്രസംഗിച്ചു.