'സാനു ഗീതം' എക്സിക്യുട്ടീവ് ഹോസ്റ്റൽ

Tuesday 31 March 2026 12:18 AM IST

കൊച്ചി: എറണാകുളം ശ്രീനാരായണ വിദ്യാർത്ഥിനി സദനം ട്രസ്റ്റ് പ്രസിഡന്റായിരുന്ന പ്രൊഫ. എം.കെ. സാനുവിന്റെ സ്മരണാർത്ഥം നെട്ടേപാടം റോഡിൽ 'സാനുഗീതം" എന്ന പേരിൽ വനിതകൾക്കായി എക്‌സിക്യുട്ടിവ് ഹോസ്റ്റൽ പ്രവർത്തനം ആരംഭിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്തു. സദനം പ്രസിഡന്റ് സി.എച്ച്. ഷാരി അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം ഇ.കെ. സുകുമാരൻ, ട്രസ്റ്റ് അംഗം അഡ്വ. എം.കെ. ശശീന്ദ്രൻ, ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് രഞ്ജിത്ത് സാനു, സദനം ഹോസ്റ്റൽ പ്രതിനിധി എൻ.രമ്യ എന്നിവർ പ്രസംഗിച്ചു. നിർവാഹക സമിതി അംഗം ഇ.എം.ചന്ദ്രൻ സ്വാഗതവും സെക്രട്ടറി എം.ആർ. ഗീത നന്ദിയും പറഞ്ഞു.