ക്ളി​ന്റ് ആർട്ട് ഗാലറി​യി​ൽ ചി​ത്രപ്രദർശനം

Tuesday 31 March 2026 12:55 AM IST
കടവന്ത്ര ക്ലിന്റ് ആർട്ട് ഗ്യാലറിയിൽ 15 ചിത്രകാരികളുടെ പ്രദർശനം രാംമോഹൻ പാലിയത്ത് ഉത്ഘാടനം ചെയ്യുന്നു

കൊച്ചി​: കടവന്ത്ര ജി.സി.ഡി.എ കോംപ്ലക്സിലെ ക്ലിന്റ് ആർട്ട് ഗ്യാലറിയിൽ ആദ്യചി​ത്രപ്രദർശനം തുടങ്ങി​. രാംമോഹൻ പാലിയത്ത് ഉദ്ഘാടനം ചെയ്തു. മഞ്ജു സാഗർ അദ്ധ്യക്ഷയായി. കൗൺസിലർ എലിസബത്ത് ഇടിക്കുള, രാധാകൃഷ്ണൻ, സുരജ മനുഅമൽദേവ്, വിൽസി, ടി.കെ. സദാശിവൻ, കെ.പി. അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ 5 വരെയാണ് പ്രദർശനം. സുരജ മനു അമൽദേവ്, വിൽസി, മഞ്ജു സാഗർ, നിഷ സുബ്രഹ്മണ്യൻ, ധന്യ ഗ്രീഷ്ക്കോ, സൂയി ആനന്ദ്, സിന്ധു ദിവാകരൻ, സുമ, രേവതി അലക്സ്‌, അഡ്വ. ബിനു രാജീവ്, സാറാ ഹുസൈൻ, സുനിത ഷാ, വി.എസ്. അഞ്ജു, ലീനാ ജോഷി വാസ്, ധന്യ ലോഹി എന്നി​വരുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.