അതിരൂപതയുടെ പ്രാർത്ഥനാദിന സംഗമം
Tuesday 31 March 2026 1:04 AM IST
കൊച്ചി: വരാപ്പുഴ അതിരൂപത ലോകസമാധാനത്തിനായി സംഘടിപ്പിച്ച പ്രാർത്ഥനാദിന സംഗമം അതിരൂപതാ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വികാരി ഫാ. പീറ്റർ കൊച്ചുവീട്ടിൽ അദ്ധ്യക്ഷനായി. കെ.ആർ.എൽ.സി.ബി.സി പ്രൊക്ലമേഷൻ കമ്മീഷൻ സെക്രട്ടറി ഫാ. സ്റ്റാൻലി മാതിരപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രൊക്ലമേഷൻ കമ്മീഷൻ ഡയറക്ടർ ഫാ. ആന്റണി ഷൈൻ കാട്ടുപറമ്പിൽ ക്ലാസ് നയിച്ചു. ഫാ. നിവിൻ നിക്‌സൺ, സെക്രട്ടറി സി.ടി. ജോസഫ്, കോ ഓർഡിനേറ്റർ സി.ടി പീറ്റർ, സി. ഓസ്‌ബെർഗ തുടങ്ങിയവർ പ്രസംഗിച്ചു. കന്യാസ്ത്രീകളും 8 ഫൊറോനകളിലെ കമ്മിറ്റി ലീഡർമാരും പങ്കെടുത്തു.