ആവേശം പകർന്ന് പ്രഫുൽ കൃഷ്ണ
കൊയിലാണ്ടി: മീനച്ചൂടിലും ആവേശം ചോരാതെ കൊയിലാണ്ടി മണ്ഡലം എൻ.ഡി.എ സ്ഥാനർത്ഥി പ്രഫുൽ കൃഷ്ണയുടെ പ്രചാരണം. ഇന്നലെ പെരുവട്ടൂർ അങ്ങാടിയിൽ നിന്ന് തുടങ്ങിയ പ്രചാരണം 25 കേന്ദ്രങ്ങളിലൂടെ കടന്ന് പന്തലായനി കാട്ടുവയലിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയെ വരവേൽക്കാൻ സ്ത്രീകളടക്കം വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. നരേന്ദ്ര മോദി കേരളത്തിൽ നൽകിയ പദ്ധതികൾ ഊന്നിയാണ് പ്രചാരണം. ഒപ്പം കേരള സർക്കാറിന്റെ കെടുകാര്യസ്ഥതയും എടുത്തുകാട്ടി. സ്വീകരണ കേന്ദ്രത്തിൽ എത്തുന്ന സ്ത്രീ സാന്നിദ്ധ്യം ബി.ജെ.പിയെ ജനങ്ങൾ സ്വീകരിച്ചതിന് തെളിവാണെന്ന് മണ്ഡലം പ്രസിഡന്റ് വൈശാഖ് പറഞ്ഞു. സ്ഥാനാർത്ഥിയോടൊപ്പം അതുൽ പെരുവട്ടൂർ, വായനാരി വിനോദ്, കൗൺസിലർ സുരേഷ് എന്നിവരും ഉണ്ടായിരുന്നു.