ഹോം വോട്ടിംഗ്: സി.പി.എമ്മിനെതിരെ ബി.ജെ.പി പരാതി

Tuesday 31 March 2026 12:35 AM IST

തിരുവനന്തപുരം: ഹോം വോട്ടിംഗ് നടക്കുന്ന വീടുകളിൽ സി.പി.എമ്മുകാരുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന തിരുവനന്തപുരം ജില്ല സെക്രട്ടറിയുടെ കത്ത് നീതിപൂർവമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി. ഇതുസംബന്ധിച്ച് ബി.ജെ.പി സംസ്ഥാന വക്താവ് ജെ.ആർ.പദ്മകുമാർ ഇലക്ഷൻ കമ്മിഷന് പരാതി നൽകി. ഹോം വോട്ടിംഗിന് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുന്ന സമയം മനസിലാക്കി ബൂത്ത് സെക്രട്ടറിമാർ ഈ വീടുകളിലുണ്ടാവണമെന്നും ഒരു വോട്ടുപോലും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നുമാണ് ജില്ലാ സെക്രട്ടറിയുടെ കത്ത്.

ഹോം വോട്ടിംഗ് സമയത്ത് വോട്ടർമാരുടെ വസതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യം നിരോധിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. വോട്ടിംഗിന്റെ രഹസ്യ സ്വഭാവ ലംഘനമോ അനാവശ്യ സ്വാധീനമോ കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.