മസാല ബോണ്ടിലെ ഇ.ഡി നോട്ടീസിൽ വാദം പിന്നീട്

Tuesday 31 March 2026 12:00 AM IST

കൊച്ചി: മസാലബോണ്ടുവഴി വിദേശത്തുനിന്നു പണം സമാഹരിച്ചതുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച നോട്ടീസിനെതിരെ കിഫ്ബിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം നൽകിയ ഹർജികളിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വേനലവധിക്കുശേഷം വിശദമായ വാദം കേൾക്കും.

ഇ.ഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി അയച്ച നോട്ടീസിൽ അതുവരെ നടപടികളുണ്ടാകില്ലെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പ് ജസ്റ്രിസ് ബെ‌ച്ചു കുര്യൻ തോമസിന്റെ ബെ‌ഞ്ച് രേഖപ്പെടുത്തി. മേയ് 25ന് ഹർജികൾ വീണ്ടും പരിഗണിക്കും.

കിഫ്ബി സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചതിൽ നിയമ ലംഘനമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ടാണ് കിഫ്ബി ചെയർമാൻ കൂടിയായ മുഖ്യമന്ത്രിക്കും മറ്റും നോട്ടീസയച്ചത്. തുടർനടപടികൾ സിംഗിൾ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെതിരേ ഇ.ഡി. നൽകിയ അപ്പീൽ തീർപ്പാക്കിയ ഡിവിഷൻബെ‌ഞ്ച്, വാദങ്ങൾ സിംഗിൾബെഞ്ചിൽ തുടരാൻ നിർദ്ദേശിക്കുകയായിരുന്നു.

കാരണം കാണിക്കൽ നോട്ടീസ് മാത്രമാണെന്നും തൃപ്തികരമായ മറുപടി നൽകിയാൽ തുടർനടപടികൾ ഒഴിവാകുമെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.

ന​ഴ്സ് ​സ​മ​രം​:​ ​'​എ​സ്മ' പ്ര​യോ​ഗി​ക്കാ​നാ​കു​മോ എ​ന്ന് ​ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​ശ​മ്പ​ള​ ​വ​ർ​ദ്ധ​ന​ ​ആ​വ​ശ്യ​പ്പെ​ട്ട് ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ ​ന​ഴ്സു​മാ​ർ​ ​സ​മ​രം​ ​തു​ട​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​വ​ശ്യ​ ​സേ​വ​ന​ ​നി​യ​മം​ ​(​എ​സ്മ​)​ ​പ്ര​യോ​ഗി​ക്കാ​നാ​കു​മോ​യെ​ന്ന് ​അ​റി​യി​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ന് ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശം.​ ​സ​മ​ര​ത്തി​നെ​തി​രെ​ ​കേ​ര​ള​ ​പ്രൈ​വ​റ്റ് ​ഹോ​സ്പി​റ്റ​ൽ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ജ​സ്റ്റി​സ് ​പി.​ ​ഗോ​പി​നാ​ഥി​ന്റെ​ ​നി​ർ​ദ്ദേ​ശം.​ ​ഹ​ർ​ജി​ ​ഇ​ന്ന് ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും. ന​ഴ്സു​മാ​ർ​ ​ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ശ​സ്ത്ര​ക്രി​യ​ ​മു​ട​ങ്ങു​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് ​കോ​ട​തി​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​ആ​രോ​ഗ്യ​ ​മേ​ഖ​ല​യെ​ ​ഇ​ത്ത​ര​ത്തി​ൽ​ ​നി​ല​നി​റു​ത്താ​നാ​കി​ല്ലെ​ന്നും​ ​എ​ന്തെ​ങ്കി​ലും​ ​ചെ​യ്യേ​ണ്ട​താ​ണെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.​ ​സ​മ​ര​ത്തി​ന് ​പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​ഇ​രു​വി​ഭാ​ഗ​വും​ ​മ​ദ്ധ്യ​സ്ഥ​ ​ച​ർ​ച്ച​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ഫ​ലം​ ​ക​ണ്ടി​രു​ന്നി​ല്ല.​ ​ആ​ശു​പ​ത്രി​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്ന​ ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വ് ​തു​ട​രും.