ഡിസാസ്റ്റർ മാനേജ്മെന്റിൽ എം.ബി.എ

Tuesday 31 March 2026 12:00 AM IST

സംസ്ഥാന റവന്യു വകുപ്പിനു കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് & ഡിസാസ്റ്റർ മാനേജ്മെന്റിൽ (ഐ.എൽ.ഡി.എം) ദുരന്ത നിവാരണത്തിൽ എം.ബി.എ ചെയ്യാനവസരം. ഫുൾ ടൈം പ്രോഗ്രാമാണിത് (2 വർഷം, 4 സെമസ്റ്റർ). കേരള സർവകലാശാല അഫിലിയേഷനുള്ള കോഴ്സിന് എ.ഐ.സി.ടി.ഇ അംഗീകാരമുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 8. വെബ്സൈറ്റ്: ildmihrd.ac.in

ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട പ്രായോഗിക- തിയറി പ്രോഗ്രാമാണിത്. ക്രൈസിസ് മാനേജ്മെന്റ് ട്രെയ്നിംഗ്, ക്രൗഡ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് കോഓർഡിനേഷൻ എന്നിവ കോഴ്സിന്റെ ഭാഗമാണ്. ഒരു ദുരന്തമുണ്ടായാൽ എങ്ങനെ ഇടപെടണമെന്നതിൽ പരിശീലനവും ഫീൽഡ് വിസിറ്റുമുണ്ട്.

ബിരുദമാണ് (ബി.എ, ബി.കോം, ബി.എസ്‌സി, ബി.ഇ, ബി.ടെക്, ബി.ബി.എ തുടങ്ങിയ വിഷയങ്ങൾ) അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ബിരുദത്തിന് പാർട്ട് 3 വിഷയങ്ങളിൽ 50 ശതമാനം മാർക്കുണ്ടാവണം. മറ്റ് സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ പ്രവേശന സമയത്ത് തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 2026ലെ KMAT, CAT, CMAT സ്കോറുള്ളവരായിരിക്കണം അപേക്ഷകർ. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത സംവരണം ലഭിക്കും.

അക്കാഡമിക് മികവ്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർക്കാരിന്റെ വിവിധ ഭാഗമായും വിവിധ എൻ.ജി.ഒകൾ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ, യു.എൻ തുടങ്ങിയവയുമായും സഹകരിച്ച് ജോലി ചെയ്യാനവസരം ലഭിക്കും.

യോഗ്യരായ വിദ്യാർത്ഥികളുടെ റാങ്ക് ലിസ്റ്റ് ആഗസ്റ്റ് 8ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 16 മുതൽ കൗൺസലിംഗ് ആരംഭിക്കും. സെപ്തംബർ 18ന് ക്ലാസുകൾ ആരംഭിക്കും.

ഓ​ർ​മി​ക്കാ​ൻ...

1.​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്:​-​ ​ഏ​പ്രി​ൽ​ 2,​ 4​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ 2026​ ​സെ​ഷ​ൻ​ 2​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​j​e​e​m​a​i​n.​n​t​a.​n​i​c.