വാർഷികാഘോഷം
Tuesday 31 March 2026 12:46 AM IST
മലപ്പുറം: മറ്റത്തൂർ ടി.എസ്.എം.എം യു.പി സ്‌കൂളിന്റെ 100ആം വാർഷികാഘോഷം 'സെനോറ 2026' ഇന്ന് മുതൽ നടക്കുമെന്ന് സ്‌കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും ഈ ദിവസങ്ങളിൽ നടക്കും. ഇന്ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് മെഹനാസ് ഉദ്ഘാടനം ചെയ്യും. നാളെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ശതാബ്ദി ആഘോഷങ്ങളുടെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഇ.ടി
മുഹമ്മദ് ബഷീർ എം.പി സംബന്ധിക്കും. സമാപന ദിവസമായ രണ്ടിന് നടക്കുന്ന സമ്മേളനം സ്‌കൂൾ മാനേജർ മൂസ്സ കടമ്പോട്ട് ഉദ്ഘാടനം ചെയ്യും. മെന്റലിസം ഷോ, ലൈവ് മ്യൂസിക് ഷോ, കലാപരിപാടികൾ എന്നിവയും അരങ്ങേറും.