സാംസ്‌കാരിക സായാഹ്നം

Monday 30 March 2026 10:47 PM IST

മണ്ണാർക്കാട്: സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ റൂറൽബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാംസ്‌കാരിക സായാഹ്നവും ആദരസദസും കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് നിരജ്ഞൻ ഉദ്ഘാടനം ചെയ്തു. അച്ചുതനുണ്ണി അദ്ധ്യക്ഷനായി. അഭിനേതാക്കളായ ഷനൂജ് അലനല്ലൂർ, ഗോപാലകൃഷ്ണൻ, ടെലിവിഷൻ സംബന്ധിയായ മികച്ച ലേഖനത്തിന് അവാർഡ് നേടിയ കെ.സി.ജിതിൻ, ഫോക്ലോർ അവാർഡ് ജേതാവ് അനസ്സ് മണ്ണാർക്കാട് എന്നിവരെ ആദരിച്ചു. ജി.പി.രാമചന്ദ്രൻ, ജയശീ, പ്രശോഭ്, എസ്.ആർ.ഹബീബുള്ള, എം.കൃഷ്ണദാസ്, ഇ.മുഹമ്മദ് ബഷീർ, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.