കൈറ്റ് വിക്ടേഴ്സ്: അവധിക്കാല പഠനം അദ്ധ്യാപകർക്ക്

Tuesday 31 March 2026 12:00 AM IST

തിരുവനന്തപുരം: കുട്ടികളെ ടി.വിക്ക് മുന്നിലിരുത്തി പഠിപ്പിച്ച കൈറ്റ് വിക്ടേഴ്സ് ചാനൽ, സ്കൂൾ അവധിക്കാലത്ത് അദ്ധ്യാപകർക്ക് കെ-ടെറ്റ് പരീക്ഷയെഴുതാൻ ട്യൂഷൻ നൽകുന്നു.

സുപ്രീംകോടതി വിധിയിൽ കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കിയതോടെയാണിത് . വർഷങ്ങളായി കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നവർക്ക് കെ-ടെറ്റ് പരീക്ഷ എഴുതേണ്ടി വരുമ്പോഴുണ്ടാകുന്ന പരിഭ്രമം മാറ്റാനാണ് വിക്ടേഴ്സ് 'സ്പെഷ്യൽ ക്ളാസ്.

സ്ഥാനക്കയറ്റത്തിനും ജോലിയിൽ തുടരുന്നതിനും സർവീസിലിരിക്കുന്ന അദ്ധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാണ്.നിലവിൽ സ്ഥാനക്കയറ്റം ലഭിച്ച അദ്ധ്യാപകർ രണ്ടു വർഷത്തിനകം കെ-ടെറ്റ് നേടിയിരിക്കണം. സംസ്ഥാനത്ത് 48241 അദ്ധ്യാപകരാണ് സ്പെഷ്യൽ കെ-ടെറ്റ് പരീക്ഷ എഴുതാൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ 28 മുതൽ ആരംഭിച്ച പ്രത്യേക പരിശീലന പരിപാടിയിൽ പ്രീ-പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള നാല് കാറ്റഗറികളിലായി ക്ലാസുകൾ നടക്കും. സർവീസിലിരിക്കുന്ന അദ്ധ്യാപകർക്ക് സ്കൂൾ ഡ്യൂട്ടി കഴിഞ്ഞ് വന്ന് പഠിക്കാൻ പാകത്തിന് രാത്രി 8 മണിക്കാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. അടുത്ത ദിവസം രാവിലെ 8 മണിക്ക് പുനഃസംപ്രേഷണമുണ്ട്.

മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ വിശകലനം ചെയ്താണ് ഓരോ സെഷനും. മുമ്പ് ടി.ടി.സി,​ ബി.എഡ് പരീക്ഷകളിൽ പരിശീലിച്ചവ വീണ്ടും ഓർമ്മപ്പെടുത്തും.സ്വകാര്യ ഏജൻസികളുടെ ഭീമമായ ഫീസില്ലാതെ, സൗജന്യമായി വീട്ടിലിരുന്നു തന്നെ അദ്ധ്യാപകർക്ക് തയ്യാറെടുക്കാം.

' വിദഗ്ദ്ധരാണ് ക്ലാസെടുക്കുന്നത്. അദ്ധ്യാപകർക്ക് ആത്മവിശ്വാസം നൽകാനാണ് ശ്രമം'.

-കെ.അൻവർ സാദത്ത് കൈറ്റ് വിക്ടേഴ്സ്

സ്പെ​ഷ്യ​ൽ​ ​കെ​-​ടെ​റ്റ്:​ ​സം​സ്ഥാ​ന​ത്ത് 48,241​ ​അ​പേ​ക്ഷ​കർ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ് ​സ്കൂ​ളു​ക​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​ർ​ക്കാ​യി​ ​ന​ട​ത്തു​ന്ന​ ​പ്ര​ത്യേ​ക​ ​കെ​-​ടെ​റ്റ് ​(​K​-​T​E​T​)​ ​പ​രീ​ക്ഷ​യ്ക്ക് 48,241​ ​പേ​ർ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ചു.​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​നി​ർ​ബ​ന്ധി​ത​ ​യോ​ഗ്യ​ത​ ​നേ​ടേ​ണ്ട​ ​അ​ദ്ധ്യാ​പ​ക​ർ​ക്കാ​യാ​ണ് ​പ​രീ​ക്ഷാ​ഭ​വ​ൻ​ ​പ്ര​ത്യേ​ക​ ​അ​വ​സ​രം​ ​ഒ​രു​ക്കി​യ​ത്.​ഫെ​ബ്രു​വ​രി​ 26​-​ന് ​ആ​രം​ഭി​ച്ച​ ​അ​പേ​ക്ഷാ​ ​ന​ട​പ​ടി​ക​ൾ​ ​മാ​ർ​ച്ച് 21​ ​വ​രെ​യാ​ണ് ​നീ​ണ്ടു.​ ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ക​ളു​ടെ​ ​ആ​വ​ശ്യ​പ്ര​കാ​രം​ ​അ​പേ​ക്ഷാ​ ​തീ​യ​തി​ ​ര​ണ്ടു​ത​വ​ണ​ ​ദീ​ർ​ഘി​പ്പി​ച്ചു​ ​ന​ൽ​കി​യി​രു​ന്നു.സൗ​ജ​ന്യ​വും​ ​നി​ർ​ബ​ന്ധി​ത​വു​മാ​യ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള​ ​അ​വ​കാ​ശ​ ​നി​യ​മ​പ്ര​കാ​രം​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​ടെ​റ്റ് ​യോ​ഗ്യ​ത​ ​നി​ർ​ബ​ന്ധ​മാ​ണെ​ന്ന​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ന​ട​പ​ടി.​മു​ൻ​പ് ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ച​വ​ർ​ക്കും​ ​പ്രൊ​ബേ​ഷ​ൻ​ ​ഡി​ക്ല​റേ​ഷ​ൻ,​ ​ഇ​ൻ​ക്രി​മെ​ന്റ്,​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​എ​ന്നി​വ​ ​ല​ഭി​ക്ക​ണ​മെ​ങ്കി​ൽ​ ​കെ​-​ടെ​റ്റ് ​നി​ർ​ബ​ന്ധ​മാ​ണെ​ന്ന് ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.