അഡ്വ.വർഗീസ് മാമ്മന്റെ മണ്ഡലം പര്യടനം കല്ലൂപ്പാറയിൽ

Tuesday 31 March 2026 1:58 AM IST
യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മന്റെ മണ്ഡല പര്യടനം

തിരുവല്ല: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വർഗീസ് മാമ്മന്റെ കല്ലൂപ്പാറയിലെ മണ്ഡലം പര്യടനം ചെങ്ങരൂർ പള്ളി ജംഗ്ഷനിൽ തുടങ്ങി. കേരള കോൺഗ്രസ് സംസ്ഥാന സീനിയർ ജനറൽസെക്രട്ടറി കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. കേരളത്തെ പിടിച്ചുയർത്താൻ യു.ഡി.എഫ് അധികാരത്തിലെത്തണമെന്നും സർവമേഖലകളും തകർത്ത് കേരളത്തെ പുതുയുഗ ഭരണത്തിലേക്ക് എത്താൻ വർഗീസ് മാമ്മന്റെ വിജയം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം ചെയർമാൻ ടി.എം.മാത്യു അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി, യു.ഡി.എഫ് ജില്ലാകൺവീനർ എ.ഷംസുദ്ദീൻ, അഡ്വ.റെജി തോമസ്, ലാലു തോമസ്, കോശി പി.സഖറിയ, എബി മേക്കരിങ്ങാട്ട്, ഡോ.ബിജു ടി.ജോർജ്, ജോൺസൻ കുര്യൻ,പി.എം.അനീർ, സി.പി.മാത്യു, ജ്ഞാനമണി മോഹൻ, ജിജോ ചെറിയാൻ, ജോസഫ് മാത്യു, സുരേഷ് ബാബു പാലാഴി, കെ.ബി.രാമചന്ദ്രൻ, സൂസൻ തോമസ്, സജി പൊയ്ക്കുടി, ശ്രീജിത്ത് തുളസിദാസ്, മോഹൻ കോടമല എന്നിവർ പ്രസംഗിച്ചു. പര്യടനം കല്ലൂപ്പാറ ജംഗ്‌ഷനിൽ സമാപിച്ചു.