അനൂപ് ആന്റണിക്ക് കുന്നന്താനത്ത് സ്വീകരണം
തിരുവല്ല: എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണിക്ക് കുന്നന്താനം പഞ്ചായത്തിൽ ആവേശകരമായ സ്വീകരണം. കോലത്ത് മലയിൽ നിന്ന് ആരംഭിച്ച വാഹനറാലി ആഞ്ഞിലിത്താനം,തോട്ടപ്പടി, മാന്താനം, ഇളപ്പുങ്കൽ, വള്ളിക്കാട്, കുന്നന്താനം, പ്രാവിൻകൂട് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മഠത്തിൽക്കാവിൽ സമാപിച്ചു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും അകമ്പടിയായ പര്യടനത്തിന് വിവിധ കേന്ദ്രങ്ങളിൽ വൻജനാവലി സ്വീകരണം നൽകി. ശക്തമായ മഴയെപോലും അവഗണിച്ച് ജനങ്ങൾ വലിയ ആവേശത്തോടെയാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. പര്യടനം കടന്നുപോയ എല്ലാ കേന്ദ്രങ്ങളിലും ഗംഭീര സ്വീകരണങ്ങളാണ് ലഭിച്ചത്. തിരുവല്ലയിൽ ജനങ്ങളുടെ ശക്തമായ പിന്തുണയോടെ മാറ്റം സാക്ഷാത്കരിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് അനൂപ് ആന്റണി പറഞ്ഞു. വികസനവും ജനക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കാനുള്ള പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു.പര്യടനത്തിൽ പാർട്ടി പ്രവർത്തകരുടേയും നേതാക്കളുടേയും സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു.