അബീൻ വർക്കിക്ക് സ്വീകരണം
Tuesday 31 March 2026 12:16 AM IST
പത്തനംതിട്ട : ആറന്മുളയുടെ സമഗ്ര വികസനമാണ് യു.ഡി.എഫ് ലക്ഷ്യമാക്കുന്നതെന്ന് സ്ഥാനാർത്ഥി അബിൻ വർക്കി. തോട്ടപ്പുഴശ്ശേരിയിൽ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം കൺവീനർ ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു കെ.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ബാലൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ശിവപ്രസാദ്, ജെറി മാത്യൂ സാം, ടി.കെ രാമചന്ദ്രൻ നായർ, ആഘോഷ് വി.സുരേഷ് ,എൽ.സി ക്രിസ്റ്റഫർ, സണ്ണി പുവേലിൽ, അഡ്വ.ഹരിഹരൻ നായർ, പി.കെ.ഇക്ബാൽ, അജിത് മണ്ണിൽ എന്നിവർ സംസാരിച്ചു.