എം.ജി പരീക്ഷാ ഫലം

Tuesday 31 March 2026 12:26 AM IST

പത്തനംതിട്ട : എം.ജി സർവകലാശാല ഒന്നാം സെമസ്റ്റർ എം.എസ് സി കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) ഡിസംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രിൽ 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം. എം.എസ് സി കെമിസ്ട്രി അവസാന സ്പെഷ്യൽ മെഴ്സി ചാൻസ് ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രിൽ 13 വരെ ഓൺലൈനിൽ അപേക്ഷിക്കാം.