വീണ്ടും സെൻസസ് 15 വർഷശേഷം; കേരളത്തിൽ  ജൂൺ  16 മുതൽ  കണക്കെടുപ്പ്

Tuesday 31 March 2026 12:00 AM IST

 ജനസംഖ്യ കണക്ക് അടുത്ത ഫെബ്രുവരി 2027 മാർച്ച് മുതൽ രാജ്യത്ത് പുതിയ ജനസംഖ്യ  ആദ്യ ഡിജിറ്റൽ സെൻസസ്

ന്യൂ​ഡ​ൽ​ഹി​:​ 15​ ​വ​ർ​ഷ​ശേ​ഷം​ ​രാ​ജ്യ​ത്ത് ​വീ​ണ്ടും​ ​സെ​ൻസ​സ് ​ന​ട​പ​ടി.​ ​ഇ​തി​ന്റെ​ ​പ്രാ​ഥ​മി​ക​ ​ഘ​ട്ടമായി​ ​വീ​ടു​ക​ളു​ടെ​ ​ക​ണ​ക്കെ​ടു​പ്പ് ​ഏ​പ്രി​ൽ​ ​ഒ​ന്നി​ന് ​തു​ട​ങ്ങും.​ ​കേ​ര​ള​ത്തി​ൽ​ ​ജൂ​ണി​ലാ​ണ് ​തു​ട​ങ്ങു​ക.​ 2021​ൽ​ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ ​സെ​ൻ​സ​സ് ​ന​ട​പ​ടി​ ​കൊ​വി​ഡ് ​കാ​ര​ണം​ ​മു​ട​ങ്ങി​യി​രു​ന്നു. ജ​ന​സം​ഖ്യ​ ​ക​ണ​ക്കെ​ടു​പ്പ് ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ഫെ​ബ്രു​വ​രി​യി​ലാ​ണ്.​ ​ജാ​തി​ ​സെ​ൻ​സ​സും​ ​അ​തോ​ടൊ​പ്പം​ ​ന​ട​ത്തും.​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​ 2027​ ​മാ​ർ​ച്ച് ​ഒ​ന്നു​മു​ത​ൽ​ ​രാ​ജ്യ​ത്താ​കെ​ ​പു​തി​യ​ ​സെ​ൻ​സ​സ് ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​രും. രാ​ജ്യ​ത്തെ​ ​ആ​ദ്യ​ ​ഡി​ജി​റ്റ​ൽ​ ​സെ​ൻ​സ​സാ​ണി​ത്.​ ​വി​വ​ര​ശേ​ഖ​ര​ണം​ ​സ്‌​മാ​ർ​ട്ട് ​ഫോ​ൺ​ ​വ​ഴി.​ ​വീ​ടി​ന്റെ​ ​വി​വ​ര​ങ്ങ​ൾ​ ​പ്ര​ത്യേ​ക​ ​പോ​ർ​ട്ട​ൽ​ ​വ​ഴി​ ​വീ​ട്ടു​കാ​ർ​ക്ക് ​സ്വ​യം​ ​ചേ​ർ​ക്കാം.​ ​കേ​ര​ള​ത്തി​ൽ​ ​ജൂ​ൺ​ 16​മു​ത​ൽ​ 30​വ​രെ​ ​സ്വ​യം​ ​വി​വ​ര​ങ്ങ​ൾ​ ​സ​മ​ർ​പ്പി​ക്കാം.​ ​ജൂ​ലാ​യ് ​ഒ​ന്നു​മു​ത​ൽ​ 30​വ​രെ​ ​എ​ന്യു​മ​റേ​റ്റ​ർ​മാ​ർ​ ​നേ​രി​ട്ടെ​ത്തി​യും​ ​വീ​ടു​ക​ളു​ടെ​ ​ക​ണ​ക്കെ​ടു​പ്പ് ​ന​ട​ത്തും. ഒ​ന്നാം​ഘ​ട്ട​മാ​യ​ ​വീ​ടു​ക​ളു​ടെ​ ​ക​ണ​ക്കെ​ടു​പ്പ് ​മ​റ്റു​പ​ല​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​ഈ​ ​ഏ​പ്രി​ലി​ൽ​ ​തു​ട​ങ്ങും.​ ​ഡ​ൽ​ഹി,​ ​ക​ർ​ണാ​ട​ക,​ ​ല​ക്ഷ​ദ്വീ​പ് ​എ​ന്നി​വി​ട​ങ്ങ​ളി​ല​ട​ക്കം​ ​സ്വ​യം​ ​വി​വ​രം​ ​ന​ൽ​ക​ൽ​ ​ഏ​പ്രി​ൽ​ ​ഒ​ന്നു​മു​ത​ൽ​ 15​ ​വ​രെ​യും​ ​വീ​ടു​ക​ളു​ടെ​ ​ക​ണ​ക്കെ​ടു​പ്പ് ​ഏ​പ്രി​ൽ​ 16​ ​മു​ത​ൽ​ ​മേ​യ് 15​വ​രെ​യും​ ​ന​ട​ക്കും.​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​ജൂ​ലാ​യ് 17​ ​മു​ത​ൽ​ 15​ ​ദി​വ​സം​ ​സ്വ​യം​ ​വി​വ​രം​ ​ന​ൽ​ക​ലും​ ​ആ​ഗ​സ്റ്റ് ​ഒ​ന്നു​മു​ത​ൽ​ 30​വ​രെ​ ​വീ​ടു​ക​ളു​ടെ​ ​ക​ണ​ക്കെ​ടു​പ്പും​ ​ന​ട​ത്തും.

വിവരം നൽകൽ

ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ മൊബൈൽ നമ്പർ ഉപയോഗിച്ച് se.census.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്യണം. 33 ചോദ്യങ്ങൾക്ക് ഉത്തരം രേഖപ്പെടുത്തണം. വിവരങ്ങൾ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന സെൽഫ് എന്യുമറേറ്റർ ഐ.ഡി (എസ്.ഇ ഐ.ഡി) വീട്ടിൽ വരുന്ന എന്യുമറേറ്റർക്ക് കൈമാറണം. എന്യുമറേറ്റർ പരിശോധിച്ച് കൃത്യമാക്കും.

ഒന്നാംഘട്ടം

വീടിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മേൽക്കൂര (കോൺക്രീറ്റ്, ഓട്), തറ (മൊസൈക്ക്, മാർബിൾ), ഭക്ഷണരീതി, വാഹനങ്ങൾ, വീട്ടിലെ അംഗങ്ങൾ, ഗൃഹനാഥന്റെ വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇംഗ്ളീഷിലും മലയാളത്തിലുമടക്കം 16 ഇന്ത്യൻ ഭാഷകളിൽ വിവരങ്ങൾ നൽകാം.

രണ്ടാം ഘട്ടം

ജനസംഖ്യ, സാമൂഹികാവസ്ഥ, വിദ്യാഭ്യാസം, കുടിയേറ്റം, ജാതി തുടങ്ങിയ വിവരങ്ങൾ

ലിവിംഗ് ടുഗദ‌ർ?​

വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്ന(ലിവിംഗ് ടുഗദർ) പങ്കാളികളെ വിവാഹിതരെന്ന പോലെ കണക്കാക്കും. ബന്ധം സ്ഥിരതയുള്ളതാണെന്ന് അവർക്ക് ബോദ്ധ്യമുണ്ടെങ്കിൽ ദമ്പതികളായി പരിഗണിക്കുമെന്ന് സെൻസസ് വകുപ്പ് വ്യക്തമാക്കി. ഒന്നാംഘട്ടത്തിനായി പ്രസിദ്ധീകരിച്ച ചോദ്യങ്ങളിൽ വീട്ടിലെ വിവാഹിതരുടെ എണ്ണത്തിൽ ഒന്നിച്ചു കഴിയുന്നവരെയും ചേർത്താണ് മറുപടി നൽകേണ്ടത്.

പതിനാറാം സെൻസസ്

 2027ലെ സെൻസസ് രാജ്യത്തെ 16-ാമത്തേതും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തേതും. ഒടുവിൽ സെൻസസ് നടന്നത് 2011ൽ.

സെൻസസിന്റെ റഫറൻസ് തീയതി 2027 മാർച്ച് ഒന്ന്. മഞ്ഞുമൂടിയ ലഡാക്ക്,ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലേത് 2026 ഒക്ടോബർ ഒന്ന്