റോഡ് ഷോയുമായി രാഹുലും ഖുശ്ബുവും ഇന്ന് കോഴിക്കോട്

Tuesday 31 March 2026 12:46 AM IST
രാ​ഹു​ൽ​ ​ഗാ​ന്ധി​

@ സോഷ്യൽ മീഡിയയിലും സജീവമായി സ്ഥാനാർത്ഥികൾ

കോ​ഴി​ക്കോ​ട്:​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​എ​ട്ട് ​നാ​ൾ​ ​ശേ​ഷി​ക്കെ​ ​പ്ര​ചാ​ര​ണം​ ​ഈ​ർ​ജ്ജി​ത​മാ​ക്കി​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളും​ ​മു​ന്ന​ണി​ക​ളും.​ ​പ​ല​രും​ ​ര​ണ്ടാം​ഘ​ട്ട​ ​പ്ര​ചാ​ര​ണം​ ​തു​ട​ങ്ങി.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലും​ ​പ്ര​ചാ​ര​ണം​ ​സ​ജീ​വ​മാ​ണ്.​ ​ വോ​ട്ട​ർ​മാ​രു​മൊ​ത്ത് ​പ്ര​ഭാ​ത​ ​ന​ട​ത്തം​ ​പോ​ലു​ള്ള​ ​പ​രി​പാ​ടി​ക​ളു​മാ​യും​ ​ചി​ല​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​രം​ഗ​ത്തു​ണ്ട്.​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​പ്ര​ചാ​ര​ണ​ത്തി​നാ​യി​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​യും​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​പ്ര​ചാ​ര​ണ​ത്തി​നാ​യി​ ​ന​ടി​ ​ഖു​ശ്ബു​വി​ന്റെ​യും​ ​റോ​ഡ് ​ഷോ​ ​ഇ​ന്ന് ​ന​ട​ക്കും.​ ​രാ​വി​ലെ​ 11​ന് ​കോ​ഴി​ക്കോ​ട് ​അ​ര​യി​ട​ത്തു​ ​പാ​ല​ത്തു​ ​നി​ന്ന് ​പു​തി​യ​ ​ബ​സ് ​സ്റ്റാ​ന്റ് ​പ​രി​സ​രം​ ​വ​രെ​യാ​ണ് ​ഖു​ശ്ബു​വി​ന്റെ​ ​റോ​ഡ് ​ഷോ.​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​പ്ര​ചാ​ര​ണ​ത്തി​നാ​യി​ ​കേ​ന്ദ്ര​മ​ന്ത്രി​ ​അ​മി​ത് ​ഷാ​യു​മെ​ത്തും. ലോ​ക്‌​സ​ഭ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ഗാ​ന്ധി​ ​ഇ​ന്ന് ​വി​വി​ധ​ ​പ്ര​ചാ​ര​ണ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​രാ​വി​ലെ​ 11.30​ന് ​നാ​ദാ​പു​രം​ ​ക​ല്ലാ​ച്ചി​യി​ലാ​ണ് ​ആ​ദ്യ​പ​രി​പാ​ടി.​ 12.30​ന് ​പേ​രാ​മ്പ്ര​യി​ൽ​ ​ന​ട​ക്കു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ൺ​വെ​ൻ​ഷ​നി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന് ​ബാ​ലു​ശ്ശേ​രി​ ​മു​ത​ൽ​ ​ന​ന്മ​ണ്ട​ ​വ​രെ​ ​സ​മൂ​ഹ​ത്തി​ന്റെ​ ​വി​വി​ധ​ ​തു​റ​ക​ളി​ൽ​ ​നി​ന്ന് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കൊ​പ്പം​ ​യാ​ത്ര​യും​ ​ന​ത്തും.​ ​കൊ​യി​ലാ​ണ്ടി​യി​ൽ​ ​വൈ​കി​ട്ട് ​നാ​ലി​നാ​ണ് ​റോ​ഡ് ​ഷോ.​ ​കെ.​സി​ ​വേ​ണു​ഗോ​പാ​ൽ,​ ​പ്രി​യ​ങ്ക​ ​ഗാ​ന്ധി​യ​ട​ക്ക​മു​ള്ള​വ​രും​ ​അ​ടു​ത്ത​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​എ​ത്തു​മെ​ന്നാ​ണ് ​വി​വ​രം.​ ​ മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഏ​പ്രി​ൽ​ ​ര​ണ്ടി​ന് ​പ്ര​ചാ​ര​ണ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​പ്ര​സം​ഗി​ക്കും.​ ​സി.​പി.​എം​ ​നേ​താ​വ് ​വൃ​ന്ദ​ ​കാ​രാ​ട്ട് ​ഏ​പ്രി​ൽ​ ​മൂ​ന്നി​ന് ​രാ​വി​ലെ​ 11​ന് ​വ​ട​ക​ര,​ ​വൈ​കി​ട്ട് ​നാ​ലി​ന് ​എ​ല​ത്തൂ​ർ,​ ​ആ​റി​ന് ​ബാ​ലു​ശേ​രി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​പ്ര​സം​ഗി​ക്കും.