ഈയാഴ്ച മൂന്ന് ദിവസം ബാങ്ക് അവധി

Tuesday 31 March 2026 12:12 AM IST

തിരുവനന്തപുരം: സാമ്പത്തിക വർഷത്തെ ആദ്യ ദിവസം,​ പെസഹ വ്യാഴം, ദു:ഖ വെള്ളി എന്നിവ തുടർച്ചയായി വരുന്നതിനാൽ ഈ ആഴ്ച മൂന്ന് ദിവസം ബാങ്കുകൾക്ക് അവധി ആയിരിക്കും. ഇന്ന് കഴിഞ്ഞാൽ ഇനി ശനിയാഴ്ചയാണ് ബാങ്ക് പ്രവൃത്തി ദിവസം. ബുധനാഴ്ച കണക്കെടുപ്പ് മാത്രമാണ്. മറ്റ് ഇടപാടുകൾ ഉണ്ടാകില്ല. ട്രഷറികൾക്ക് ഏപ്രിൽ ഒന്നു മുതൽ മൂന്ന് ദിവസം അവധിയാണ്.