ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ ഇന്ന് സംസ്ഥാനത്തെത്തും

Tuesday 31 March 2026 12:14 AM IST

തിരുവനന്തപുരം: രണ്ടുദിവസത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി.ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ ഇന്ന് സംസ്ഥാനത്തെത്തും. രാവിലെ 12ന് ആറ്റിങ്ങലിൽ റോഡ് ഷോയിൽ പങ്കെടുത്ത ശേഷം വൈകിട്ട് 3 ന് ഹെലികോപ്റ്ററിൽ മലപ്പുറം താനൂരിലേക്ക് തിരിക്കും. താനൂർ പുത്തൻ തെരുവിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ബുധനാഴ്ച രാവിലെ 12 ന് മട്ടന്നൂരിലും 4ന് കൂത്തുപറമ്പിലും നടക്കുന്ന റോഡ്‌ഷോയിലും പങ്കെടുക്കും.