അമൃത സ്വാശ്രയ സംഘത്തിലെ ധനസഹായ വിതരണം

Tuesday 31 March 2026 12:24 AM IST

തിരുവനന്തപുരം: അമൃത സ്വാശ്രയ സംഘത്തിലെ 6000 കുടുംബാംഗങ്ങൾക്ക് 11 വർഷമായി അമൃതാനന്ദമയി ദേവി നൽകി വരുന്ന തിരിച്ചടവില്ലാത്ത ധനസഹായം അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി വിതരണം ചെയ്‌തു.

ആശ്രമം പ്രസിഡന്റ് സി.വിഷ്ണുഭക്തൻ അംഗങ്ങളുടെ ബാങ്ക് പാസ്ബുക്ക് കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇത്രയും വർഷം ചിറയിൻകീഴിലെ അമൃത സ്വാശ്രയ സംഘത്തിന് വിജയകരമായി പ്രവർത്തിക്കാൻ കഴിഞ്ഞതെന്ന് ആശ്രമം പ്രസിഡന്റ് സി.വിഷ്‌ണു ഭക്തൻ പറഞ്ഞു. നിർദ്ധനരായ കുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം,സൗജന്യചികിത്സ,സൗജന്യ കമ്പ്യൂട്ടർ പഠനം എന്നിവയും നൽകി വരുന്നു.

ചടങ്ങിൽ രക്ഷാധികാരികളായ കുമാർ അംബിക തിയേറ്റർ,പ്ലാവിള ജോസ്,​ശിവദാസൻ,പ്രസീത,ഷീജ,മീര എന്നിവർക്കൊപ്പം 70ഓളം എക്‌സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുത്തു.

ഫോട്ടോ: മാതാ അമൃതാനന്ദമയി ദേവി ചിറയിൻകീഴ് അമൃതാ സ്വാശ്രയ സംഘത്തിന് നൽകി വരുന്ന ധനസഹായത്തിന്റെ ഉദ്ഘാടനം പാസ് ബുക്ക് നൽകി ആശ്രമം പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ നിർവഹിക്കുന്നു. രക്ഷാധികാരികളായ കുമാർ അംബിക തിയേറ്റർ,രാജൻ ഫെഡറൽ ബാങ്ക്,പ്ലാവിള ജോസ്,ശിവദാസൻ, പ്രസീത,ഷീജ,മീര,​എക്‌സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ സമീപം