വേനൽമഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Tuesday 31 March 2026 12:29 AM IST

തിരുവനന്തപുരം: ചൂടിന് നേരിയ ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് ഉയർന്ന ചൂട് ഇന്നലെ പുനലൂരിൽ (38 ഡിഗ്രി) രേഖപ്പെടുത്തി. പാലക്കാട് 37 ഡിഗ്രിയായിരുന്നു താപനില. മാർച്ചിലെ താപനിലയിൽ കഴിഞ്ഞ ദിവസം റെക്കാഡ് (37.8) രേഖപ്പെടുത്തിയ തിരുവനന്തപുരം നഗരത്തിൽ തിങ്കളാഴ്ച 36 ഡിഗ്രിയായി കുറഞ്ഞു. നഗരത്തിൽ വൈകിട്ട് നേരിയ മഴ ലഭിക്കുകയും ചെയ്തു.