വാളകത്തിന്റെ സ്വീകരണമേറ്റ് ബാലഗോപാൽ

Tuesday 31 March 2026 12:46 AM IST
വാളകം മേൽക്കുളങ്ങരയിൽ കെ.എൻ. ബാലഗോപാലിനെ വെറ്റിലക്കെട്ട് നൽകി സ്വീകരിക്കുന്നു

കൊട്ടാരക്കര: കൊട്ടാരക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന് ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ വാളകം മേഖലയിൽ ഹൃദ്യമായ സ്വീകരണം. രാവിലെ മേൽക്കുളങ്ങര ജംഗ്ഷനിൽ നടന്ന ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ജോർജ്ജ് മാത്യു മൂന്നാം ദിന സ്വീകരണം ഉദ്ഘാടനം ചെയ്തു. ശ്രീലേഖ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.

സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജോൺസൺ, ജി.സുന്ദരേശൻ, ബിജു കെ.മാത്യു, എ.മന്മഥൻ നായർ, എസ്.രഞ്ജിത്ത്, കെ.പ്രതാപ് കുമാർ എന്നിവർ സംസാരിച്ചു. മേൽക്കുളങ്ങരയിൽ നിന്ന് ആരംഭിച്ച സ്വീകരണ പര്യടനം പച്ചയിൽ ജംഗ്ഷൻ, ചേന്നറക്കൊല്ല, ഏഷ്യാഡ്, കൊച്ചുകുന്നുംപുറം, വയണാമൂല, കമ്പംകോട്, വയയ്ക്കൽ, പൊലിക്കോട്, മരങ്ങാട്ടുകോണം, വാളകം, മാർത്തോമ പള്ളി, ആക്കാട്ട് ഭാഗം, പട്ടേരിമുക്ക്, അമ്പലക്കര, കൊടുവന്നൂർക്കോണം, പെരുമ്പ, മുള്ളിയിൽ, കട്ടിയാംകോട് ജംഗ്ഷൻ, വടക്കേക്കര ഉന്നതി, അണ്ടൂർ അമ്പലം ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പേറയിലാണ് ഉച്ചയോടെ സമാപിച്ചത്. നിറപറ, വെറ്റിലക്കെട്ട്, വാഴക്കുല, നാളീകേരക്കുല തുടങ്ങിയ വിഭവങ്ങൾ നൽകിയാണ് കൂടുതൽ കേന്ദ്രങ്ങളിലും കെ.എൻ. ബാലഗോപാലിനെ സ്വീകരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം കണിക്കൊന്ന പൂവുകളും കെട്ടിയ മാലകളുമായി കാത്തുനിൽപ്പുണ്ടായിരുന്നു.

ഇന്ന് വെളിയത്ത് സ്വീകരണം

കെ.എൻ.ബാലഗോപാലിന് ഇന്ന് വെളിയം ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. രാവിലെ 7.30ന് മുട്ടറ ജംഗ്ഷനിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്.രാജേന്ദ്രൻ സ്വീകരണം ഉദ്ഘാടനം ചെയ്യും. 40 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രാത്രി 7ന് കിഴക്കേ ഉന്നതിയിൽ സമാപിക്കും.