ചെറുപുഷ്പം സ്കൂളിൽ ബിരുദദാന മധുരം
Tuesday 31 March 2026 12:53 AM IST
മൈലാപ്പൂർ: അക്ഷരമുറ്റത്ത് ആദ്യപാഠങ്ങൾ പൂർത്തിയാക്കിയ കുരുന്നുകൾ ഇനി പുതിയ ലോകത്തേക്ക്. മൈലാപ്പൂർ ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 2026 വർഷത്തെ കിന്റർഗാർട്ടൻ ബിരുദദാന ചടങ്ങാണ് ആഘോഷമായത്. എം.എസ്.എസ്.ടി സുപ്പീരിയർ ജനറലും സ്കൂൾ മാനേജരുമായ മദർ സുജ ജോഷ്വ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റുബീന തോമസ് അദ്ധ്യക്ഷത വഹിച്ചു.
കൊല്ലം സിറ്റി ഡി.എച്ച്.ക്യു സബ് ഇൻസ്പെക്ടർ വൈ. സാബു മുഖ്യാതിഥിയായി. വൈസ് പ്രിൻസിപ്പൽ ജോർജ്, എച്ച്.ഒ.ഡി അശോകൻ പിള്ള എന്നിവർ സംസാരിച്ചു. കുരുന്നുകൾ അവതരിപ്പിച്ച ആക്ഷൻ സോംഗ്, കഥ പറയൽ, കവിതാലാപനം എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. വിദ്യാർത്ഥികൾ ഒത്തുചേർന്ന് പാടിയ ബിരുദദാന ഗാനത്തോടെ ചടങ്ങുകൾ സമാപിച്ചു. അദ്ധ്യാപികമാരായ ഏലിയാമ്മ ജോയ് സ്വാഗതവും സ്നേഹ ജോസഫ് നന്ദിയും പറഞ്ഞു.