കൊച്ചി ബിനാലെ സമാപനം ഇന്ന്
Tuesday 31 March 2026 2:24 AM IST
കൊച്ചി: ലോകമെങ്ങുമുള്ള കലാപ്രതിഭകൾ സംഗമിച്ച ആറാമത് കൊച്ചി ബിനാലെ ഇന്ന് സമാപിക്കും. ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസിൽ ഉച്ചയ്‌ക്ക് 12നാണ് ചടങ്ങുകൾ. ഇന്നു പ്രവേശനം സൗജന്യമാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ അറിയിച്ചു. വൈകിട്ട് അഞ്ചിന് എല്ലാ വേദികളിലും പ്രവേശനം അവസാനിക്കും. വൈകിട്ട് ഏഴിന് ഡർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ഡിസംബർ 12ന് ആരംഭിച്ച് 110 ദിവസത്തിനു ശേഷമാണ് സമാപനം. ഇത്തവണ 6.6 ലക്ഷം പേർ ബിനാലെ സന്ദർശിച്ചു.