ആദ്യദിനം വീട്ടിൽ വോട്ടിട്ടത് 10922 പേർ

Tuesday 31 March 2026 2:33 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്നലെ വീട്ടിൽ വോട്ടിട്ടത് 10,922 പേർ. ഇതിൽ 7,561 പേർ 85 വയസ് പിന്നിട്ടവരും 3361 പേർ ഭിന്നശേഷിക്കാരുമാണ്. വീട്ടിൽ വോട്ടിടാനുള്ള സൗകര്യം തുടങ്ങിയതിന്റെ ആദ്യദിനമായിരുന്നു ഇന്നലെ. ഏപ്രിൽ നാലു വരെ തുടരും. 85 വയസ് കഴിഞ്ഞ 1,45,598 പേരും 62,159 ഭിന്നശേഷിക്കാരുമുൾപ്പെടെ 2,07,757 പേരാണ് സംസ്ഥാനത്ത് വീട്ടിൽ വോട്ട് ചെയ്യാൻ അർഹരായുള്ളത്.