അഡ്വ.എബി കുര്യാക്കോസിന്റെ പര്യടനം ഇന്ന് ബുധനൂരിൽ     

Wednesday 01 April 2026 1:16 AM IST

ചെങ്ങന്നൂർ : യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എബി കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി ഇന്ന് ബുധനൂർ മണ്ഡലത്തിൽ നടക്കും. ഉച്ചയ്ക്ക് 3 ന് ഉളുന്തി ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പര്യടന പരിപാടി മുൻ എം.എൽ.എ കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. മണ്ഡലം ചെയർമാൻ ബിജു ഗ്രാമം അദ്ധ്യക്ഷത വഹിക്കും. രാത്രി 7ന് എണ്ണയ്ക്കാട് വടക്ക് പര്യടന പരിപാടി സമാപിക്കും.