സ്ഥാനാർത്ഥി മണ്ഡല പര്യടനം
Wednesday 01 April 2026 12:17 AM IST
കൊടുവള്ളി: കൊടുവള്ളി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ഫിറോസിന്റെ കട്ടിപ്പാറ പഞ്ചായത്ത് തല പര്യടനം അമ്പായത്തോട്ടിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സലാം മണക്കടവൻ അദ്ധ്യക്ഷത വഹിച്ചു. വി.എം. ഉമ്മർ, എ.അരവിന്ദൻ, കാസിം ഇനോളി , കെ.വി. മുഹമ്മദ്, അഷ്റഫ് തങ്ങൾ, ടി.മെയ്തീൻ കോയ, പി.ഗിരീഷ് കുമാർ, ചോലക്കര മുഹമ്മദ്, കെ.പി. മുഹമ്മദൻസ്, സജീന, എം.എം. വിജയകുമാർ, കെ.കെ. ഹംസ ഹാജി, പ്രേംജി ജയിംസ്, ബിജു കണ്ണന്തറ, എ.കെ. അബൂബക്കർ കുട്ടി, ഹാരിസ് അമ്പായത്തോട്, കെ.ടി. രിഫായത്ത്, ഷാഫി സക്കരിയ, കെ.സി. ബഷീർ എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് മോയത്ത് സ്വാഗതം പറഞ്ഞു. പര്യടനം വിവിധസ്വീകരണങ്ങൾക്ക് ശേഷം പൂലോട് സമാപിച്ചു.