സി.കെ.കാസിം പര്യടനം നടത്തി
Wednesday 01 April 2026 12:29 AM IST
മുക്കം: തിരുവമ്പാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.കെ.കാസിം കാരശ്ശേരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. കക്കാട് നിന്നാരംഭിച്ച പര്യടനം വല്ലത്തായിപ്പാറയിൽ സമാപിച്ചു. കക്കാട് നടന്ന സ്വീകരണ യോഗം യു.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ഷുക്കൂർ മുട്ടാത്ത് അദ്ധ്യക്ഷത വഹിച്ചു. ആനയാംകുന്നിൽ പാണക്കാട് അബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വീകരണ കേന്ദ്രങ്ങളിൽ മാജുഷ് മാത്യു, കെ.ടി.മൻസൂർ, സി.ജെ.ആന്റണി, ബി.പി.റഷീദ്, അഡ്വ. മോഹൻ ലാൽ, യൂനുസ് പുത്തലത്ത്, മജീദ് പുത്തലത്ത്, എ.കെ.സാദിഖ്, എം.ടി.സെയ്ദ് ഫസൽ, എം.സിറാജുദ്ദീൻ, പി.എം.സുബൈർ, സലാം തേക്കുംകുറ്റി, ജമാൽ ചാരൂളി, പ്രേമദാസൻ, എം.ടി.അമീന ബാനു തുടങ്ങിയവർ നേതൃത്വം നൽകി.