വോട്ടുപാട്ടിന് ചുവടുവച്ച് ജില്ലാ കളക്ടർ

Wednesday 01 April 2026 12:38 AM IST

കൊച്ചി: പുതുതലമുറയെ തിരഞ്ഞെടുപ്പിലേക്ക് ആകർഷിക്കാനും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വ്യക്തമാക്കാനും ലക്ഷ്യമിട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയ ജെൻസി വോട്ടുപാട്ടിന് ചുവടുവച്ച് എറണാകുളം ജില്ല കളക്ടർ ജി. പ്രിയങ്ക. ലുലുമാളിൽ നടത്തിയ സ്‌ക്രീനിംഗിലായിരുന്നു കളക്ടറുടെ നൃത്തം. ടിനി ടോമും കൈലാഷും ചേർന്നാണ് വീഡിയോ ഗാനം സംവിധാനം ചെയ്തത്. സംഗീതം ജോർജ് പീറ്റർ. സയനോര, തിരുമാലി, എസ്.ടി എന്നിവർ ചേർന്നാണ് ആലാപനം.