പോസ്റ്റൽ വോട്ടിംഗ് ക്രമീകരണം

Wednesday 01 April 2026 12:58 AM IST

പാലക്കാട്: തിരഞ്ഞെടുപ്പ് ദിനത്തിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള അവശ്യ സർവീസിൽ ഉൾപെട്ട കോങ്ങാട് മണ്ഡലത്തിലെ ജീവനക്കാർക്ക് പോസ്റ്റൽ വോട്ടിംഗിനുള്ള ക്രമീകരണം ഏർപ്പെടുത്തിയതായി കോങ്ങാട് നിയമസഭാ മണ്ഡലം വരണാധികാരി എം.എം.ജോവിൻ അറിയിച്ചു. ഇന്നലെ മുതൽ ഏപ്രിൽ ആറ് വരെ ജില്ലാ ലേബർ ഓഫീസിലെ ഡെപ്യൂട്ടി ലേബർ ഓഫീസറുടെ മുറിയിൽ തയ്യാറാക്കിയിട്ടുള്ള പോസ്റ്റൽ വോട്ടിംഗ് സെന്ററിൽ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ ജീവനക്കാർക്ക് വോട്ട് ചെയ്യാം. അർഹരായ ജീവനക്കാർക്ക് ഏപ്രിൽ രണ്ട് വരെ ഫോം 12 ൽ അപേക്ഷ നൽകാം.