സ്വീപ് ബോധവൽകരണം

Wednesday 01 April 2026 12:58 AM IST

അഗളി: ഷോളയൂർ ഗോഞ്ചിയൂർ ഉന്നതിയിൽ ജന പങ്കാളിത്തത്തോടെ സ്വീപ് ഇലക്ഷൻ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ രവി മീണ മുഖ്യാതിഥിയായി. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ വി.കെ.സുരേഷ്‌കുമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ കെ.എം.രാഹുൽ, ഐ.എച്ച്.ആർ.ഡി ഇലക്ഷൻ നോഡൽ ഓഫീസറും അസിസ്റ്റന്റ് പ്രൊഫസറുമായ കല്പന, ബൂത്ത് ലെവൽ ഓഫീസർമാർ, വിവിധ ഉന്നതികളിലെ മൂപ്പന്മാർ, പ്രോമോട്ടർമാർ എന്നിവർ പങ്കെടുത്തു. ഗോത്ര കലാകാരന്മാരുടെ പാരമ്പര്യ ഇരുള നൃത്തവും പാട്ടുകളും ഐ.എച്ച്.ആർ.ഡി ഇലക്ഷൻ ക്ലബിലെ വിദ്യാർത്ഥികളുടെ ഇലക്ഷൻ സന്ദേശ ഫ്‌ലാഷ് മോബ് എന്നിവയും നടന്നു.