ഹജ്ജ് പഠന ക്ലാസ് നടത്തി

Wednesday 01 April 2026 3:04 AM IST

പട്ടാമ്പി: വല്ലപ്പുഴ പഞ്ചായത്ത് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരുന്ന ഹജ്ജ് പഠന ക്ലാസ് വല്ലപ്പുഴ യത്തീഖാന ഓഡിറ്റോറിയത്തിൽ നടന്നു. മരക്കാർ മൗലവി മാരായ മംഗലം ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ എം.ടി.അബ്ദുൽ സലാം അദ്ധ്യക്ഷനായി. വർഷങ്ങളായി ഹജ്ജിനും ഉംറക്കും നേതൃത്വം നൽകുന്ന എം.ടി.മുഹമ്മദലി ഫൈസി മോളൂർ ഹജ്ജ് ക്ലാസിന് നേതൃത്വം വഹിച്ചു. പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറ്റി അമ്പതോളം ഹാജിമാർ ഹജ്ജ് പഠന ക്ലാസിൽ പങ്കെടുത്തു. അഡ്വ എ.എ. ജമാൽ, കെ.സദക്കത്തുള്ള, എം.കെ.മാനു മുസ്യാർ, അബ്ദുൽ ശുക്കൂർ മൗലവി, എൻ.കെ.നാസർ, അഡ്വ.മുഹമ്മദലി മാറ്റാംതടം തുടങ്ങിയവ‌ർ സംസാരിച്ചു.