ഗായത്രി ജയൻകൃഷ്ണ മികച്ച ഡെലിഗേറ്റ്
കാലടി: കർണാടക സർക്കാരിന്റെയും കർണാടക സംസ്ഥാന എൻ.എസ്.എസ് സെല്ലിന്റെയും നേതൃത്വത്തിൽ ബംഗളൂരു കാർഷിക സർവകലാശാലയിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ലോക യൂത്ത് പാർലമെന്റിൽ ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ എൻ.എസ്.എസ് വോളണ്ടിയർ ഗായത്രി ജയൻകൃഷ്ണ മികച്ച ഡെലിഗേറ്റിനുള്ള അവാർഡ് കരസ്ഥമാക്കി. ഭാരതത്തിലെ 28 സംസ്ഥാനങ്ങളിൽ നിന്ന് ലോകത്തിലെ 27 രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ യൂത്ത് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ബില്ലുകളിലെ ചർച്ചകൾ, ചോദ്യോത്തരവേള എന്നിവയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മികച്ച ഡെലിഗേറ്റിനുള്ള പുരസ്കാരം നേടിയത്.