സുധാകരന് മറുപടിയില്ല: എം.വി.ഗോവിന്ദൻ
Wednesday 01 April 2026 12:00 AM IST
വടക്കാഞ്ചേരി: കമ്മ്യൂണിസ്റ്റ് ആദർശങ്ങൾ ഉപേക്ഷിച്ച ജി.സുധാകരന്റെയും കുഞ്ഞികൃഷ്ണന്റെയും ജൽപ്പനങ്ങൾക്ക് മറുപടി പറയാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജമാ അത്തെ ഇസ്‌ലാമിയെ ചിറകിലൊതുക്കുന്ന വി.ഡി.സതീശൻ അവരെ തള്ളിപ്പറഞ്ഞാൽ എൽ.ഡി.എഫിന്, എസ്.ഡി.പി.ഐയെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കും. എൽ.ഡി.എഫ് തുടർഭരണം നേടുമെന്നും ബി.ജെ.പി എവിടെയെങ്കിലും ജയിച്ചാൽ അത് കോൺഗ്രസിന്റെ കാരുണ്യംകൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സ്വർണം കട്ടത് ആരപ്പാ എന്നാണ് രാഹുൽ ഗാന്ധി ചോദിക്കുന്നത്. കെ.സി.വേണുഗോപാൽ എന്നാണ് അതിനുള്ള മറുപടിയെന്നും രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധി സമ്പൂർണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.