സിവിൽ സർവീസ് പരിശീലനം

Wednesday 01 April 2026 12:37 AM IST

കോന്നി: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കോന്നി സെന്ററിൽ സിവിൽ സർവീസ് പരിശീലനത്തിനുള്ള പ്രവേശനം ആരംഭിച്ചു. കോന്നി ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് ക്ലാസുകൾ നടത്തുന്നത്. യു.പി, ഹൈസ്കൂൾ വിഭാഗത്തിന് ടാലന്റ് ഡെവലപ്മെന്റ് കോഴ്സ്, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുമാണുള്ളത്. ഏപ്രിൽ ആറിന് ആരംഭിച്ചു മെയ് ആറിന് സമാപിക്കും. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 10 മുതൽ ഒന്നുവരെയാണ്ക്ലാസുകൾ. Kscsa.org വെബ്സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാം. ഫോൺ : 8281098872.