സമാധാന സദസ്സ്

Wednesday 01 April 2026 12:42 AM IST

പത്തനംതിട്ട : യുദ്ധം സൃഷ്ടിച്ചിരിക്കുന്ന ഭീതിയും ആശങ്കയും അകറ്റി സമാധാനം കൈവരിക്കുന്നതിന് ലോക രാഷ്ട്രങ്ങൾ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ടു ഹ്യുമൻ റൈറ്റ്‌സ് പ്രമോഷൻ മിഷൻ സംഘടിപ്പിച്ച 'സമാധാന സദസ്സ് ' ജില്ലാ പ്രസിഡന്റ് സാമുവൽ പ്രക്കാനം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ജോസ് എബ്രഹാം, ജിജി ജോർജ് , അപർണ അനിൽകുമാർ, കെ.സിയാദ് , ദീപ ജോസ് മല്ലപ്പള്ളി, കെ.മന്മഥൻ നായർ, താഹിറ ജബ്ബാർ, അനിത ആർ.പിള്ള എന്നിവർ പ്രസംഗിച്ചു. സമാധാന സന്ദേശ പ്രചരണവും പ്രതിജ്ഞയും നടന്നു.