സ്വീപ് പ്രശ്‌നോത്തരി
Wednesday 01 April 2026 12:43 AM IST
പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപിന്റെ ഭാഗമായി പ്രശ്‌നോത്തരി സംഘടിപ്പിച്ചു. പന്തളം എൻ.എസ്.എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ രവിശങ്കർ നേതൃത്വം നൽകി. ജില്ലയിലെ കോളേജ്, സ്‌കൂൾ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. പന്തളം എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥിനി വൈഷ്ണവി ഹരി, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് വിദ്യാർത്ഥി നിഖിൽ ജി.ജോൺ, അടൂർ സെന്റ് മേരിസ് എം.എം.എച്ച്.എസ്.എസ് വിദ്യാർത്ഥിനി ജുവൽ മറിയം ജെൻസി എന്നിവർ ജേതാക്കളായി. ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷണർ റോഷൻ ഷാ, പറക്കോട് ബി.ഡി.ഒ രജീഷ് ആർ.നാഥ് എന്നിവർ സമ്മാനം നൽകി.