കുടിവെള്ള കണക്ഷനുകൾ വിച്ഛേദിക്കരുത്

Wednesday 01 April 2026 12:46 AM IST

പത്തനംതിട്ട : സർക്കാർ ഓഫീസുകൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ കുടിവെള്ള കണക്ഷനുകൾ വിച്ഛേദിക്കാനുള്ള വാട്ടർ അതോറിട്ടി അധികാരികളുടെ തീരുമാനത്തിനെതിരെ വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി .യു) പ്രതിഷേധിച്ചു. കുടിവെള്ളത്തിന് ഏറ്റവും ബുദ്ധിമുട്ടുന്ന ഈ സമയത്തു മീറ്റർ ഫൗൾട്ട്, നാമമാത്ര കുടിശിക എന്നിവയുടെ പേരിൽ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസഹമാക്കാൻ അധികാരികൾ തുനിഞ്ഞാൽ അതി ശക്തമായ സമര പോരാട്ടങ്ങൾക്ക് യൂണിയൻ നേതൃത്വം കൊടുക്കുമെന്ന് കെ.ഡബ്ല്യു.എ.ഇ.യു (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി അറിയിച്ചു.