പുസ്തകദാന പരിപാടി 

Wednesday 01 April 2026 12:48 AM IST

റാന്നി : സെന്റ് തോമസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ശേഖരിച്ച പുസ്തകങ്ങൾ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.സ്നേഹ എൽസി ജേക്കബ് അറിയാഞ്ഞിലിമണ്ണ് കതിർ ലൈബ്രറിക്ക് കൈമാറി. കണമല ഫോറസ്റ്റ് ഓഫീസർ ഷിന്റോ ജോസഫ്, അറിയാഞ്ഞിലിമണ്ണ് വനസംരക്ഷണസമിതി പ്രസിഡന്റ് ജോസ്.ടി.കെ, ജനകീയ സമിതി പ്രസിഡന്റ് എ.കെ.രാജു ഏർത്തേടത്ത്, കതിർ വായനശാല വനിതാപ്രതിനിധി ഷീബ എം.വൈ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.ഫ്രാൻസിസ് മാത്യു, ഡോ.റിജി ഇടിക്കുള എന്നിവർ പങ്കെടുത്തു.