പ്രവാസി കോൺഗ്രസ്

Wednesday 01 April 2026 12:48 AM IST

പത്തനംതിട്ട : പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി സംഘടിപ്പിച്ച കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാത്യു പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ മോനി ജോസഫ് കോശി ജോർജ്, ഷിബു റാന്നി, അബ്ദുൾകലാം ആസാദ്, പ്രസാദ് മേപ്പുറത്ത്, റ്റി.വി.മാത്യു, മാത്യു ചാണ്ടി, കെ.സി.ചാക്കോ, ജോസ് കൊടുന്തറ, വർഗീസ് ജോർജ്, ബാബു കൂടത്തിനാൽ, ബാബു കലീന, റോസമ്മ വർഗീസ്, ഹനീഫ ഹസൻ, അജ്മൽ കരീം എന്നിവർ പ്രസംഗിച്ചു.