യാത്രയയപ്പും ടീച്ചിംഗ് ട്യൂൺ ട്രൂപ്പ് ലോഞ്ചിംഗും
Wednesday 01 April 2026 12:22 AM IST
മുക്കം: കെ.എസ്.ടി.എ മുക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് നൽകി. മുക്കം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരുടെ ഗാനമേള ട്രൂപ്പ് 'ടീച്ചിംഗ് ട്യൂണിന്റെ ലോഞ്ചിംഗ് വി.പി.രാജീവൻ നിർവഹിച്ചു. വിരമിക്കുന്ന വി.പി.രാജീവൻ, എം എസ് ബിജു, പി.പി മമ്മദ് കുട്ടി, എം.കെ.ഷക്കീല, ഉഷ കെ.വി, ശങ്കരനാരായണൻ, അനിത പി, ഷീജ.സി, ശ്രീജ സി .ടി എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. കെ.പി.ബബിഷ അദ്ധ്യക്ഷത വഹിച്ചു. റൈനീഷ് നീലാംബരി, എൻ. സന്തോഷ് കുമാർ, വി.അജീഷ്, കെ.ടി.ശ്രീധരൻ, ബി.വിജയകുമാർ, മുക്കം വിജയൻ ,പി.പത്മശ്രീ ,പി.സി.മുജീബ് റഹ്മാൻ, ഹാഷിദ് കെ.സി. എന്നിവർ പ്രസംഗിച്ചു. ടീച്ചിംഗ് ട്യൂൺ അവതരിപ്പിച്ച ഗാനമേള അരങ്ങേറി.