വാക്ക് ഫോർ പീസ് ഇന്ന് കുറ്റ്യാടിയിൽ
Wednesday 01 April 2026 12:44 AM IST
കുറ്റ്യാടി : "അക്രമ രാഷ്ട്രീയത്തിന് ഈ മണ്ണിൽ ഇടമില്ല "എന്ന സന്ദേശവുമായി യു.ഡി.എഫ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന " വാക്ക് ഫോർ പീസ് കുറ്റ്യാടിയിൽ നടക്കും. ഇന്ന് രാവിലെ 6.30 ന് കുളങ്ങരത്താഴയിൽ നിന്ന് കുറ്റ്യാടി ടൗൺ വരെ നടക്കുന്ന പരിപാടിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ഷാഫി പറമ്പിൽ എം.പി, യു.ഡി.എഫ് കുറ്റ്യാടി മണ്ഡലം സ്ഥാനാർത്ഥി പാറക്കൽ അബ്ദുളള തുടങ്ങിയവർ അണിചേരും. വാക്ക് ഫോർ പീസിൽ മണ്ഡലത്തിൽ നിന്നുമുള്ള രണ്ടായിരത്തിലധികം യു .ഡി .എഫ് പ്രവർത്തകർ പങ്കാളികളാവുമെന്ന് നിയോജക മണ്ഡലം ചെയർമാൻ വി.എം. ചന്ദ്രൻ, കൺവീനർ കെ.ടി. അബ്ദുറഹ്മാൻ എന്നിവർ പറഞ്ഞു.